1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കാരണം വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത വീസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ്​ െറസിഡൻറ്​സ് ഡയറക്​ടറേറ്റ് ജനറൽ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ വീസിറ്റ് വീസയിലെത്തിയ നിരവധി പേർ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ കുടുങ്ങിയവർക്ക്​ ഇലക്​ട്രോണിക്​ വീസ വെബ്​സൈറ്റ്​ വഴി വീസ ദീർഘിപ്പിക്കാൻ അപേക്ഷ നൽകാവുന്നതാണ്.

infoomanevisa@rop.gov.om എന്ന ഇ- മെയിലിലേക്കാണ് വീസ പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് പുതുക്കുന്നതിനോ സാ​േങ്കതികമായോ മറ്റു തരത്തിലോ ഉള്ള പ്രയാസം നേരിടുന്നവർ ഇ-മെയിൽ വഴി കാൾ സൻെററുമായി ബന്ധപ്പെടേണ്ടതാണ്. കോവിഡ് കേസുകൾ വ്യാപിക്കാൻ തുടങ്ങുകയും ലോകാരോഗ്യ സംഘടന കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും ചെയ്​തതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 29 മുതലാണ് ഒമാനിലെ അന്താരാഷ്​ട്ര വിമാനത്താവളങ്ങൾ അടച്ചത്.

അതിനു ശേഷം ജൂൺ അവസാനം വരെ വീസകൾ സൗജന്യമായി പുതുക്കിനൽകിയിരുന്നു. ജൂലൈ ഒന്നു മുതൽ സാധാരണ സർവീസ്​ ചാർജ്​ ഇൗടാക്കി വീസ പുതുക്കി നൽകുന്നുണ്ട്​. ഇൗ വർഷം മാർച്ച് ഒന്നു മുതൽ ആഗസ്​റ്റ്​ 31വരെ നൽകിയ എല്ലാ ടൂറിസ്​റ്റ്​, വീസിറ്റ് വീസകളുടെയും കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ പുതുക്കി നൽകുമെന്നും ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്​താവനയിലും വ്യക്തമാക്കുന്നു.

വീസ ലഭിച്ചശേഷം രാജ്യത്ത്​ എത്താൻ സാധിക്കാത്തവർക്കാണ്​ ഇതി​ൻെറ ആനുകൂല്യം ലഭ്യമാവുക. വിവിധ രാജ്യങ്ങളിലെ സർക്കാറുകളും സന്നദ്ധ സംഘടനകളും ഒമാനിൽ കുടുങ്ങിയ വിവിധ രാജ്യക്കാരെ ചാർേട്ടഡ് വിമാനങ്ങൾ വഴിയും മറ്റും മെയ് ഒമ്പത് മുതൽ തന്നെ നാട്ടിലേക്ക് അയക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇൗ വിഭാഗത്തിൽ പെട്ട വലിയ ശതമാനം ഇന്ത്യക്കാർ ഇന്ത്യൻ സർക്കാറിൻെറ വന്ദേഭാരത്​ പദ്ധതി വഴിയും വിവിധ സാമൂഹിക സംഘടനകൾ ഒരുക്കിയ ചാർ േട്ടഡ് വിമാനങ്ങൾ വഴിയും നാടണഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.