1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020.തുടക്കം മുതല്‍ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് കുടുംബ വീസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വീസയിലെത്തിയവരുടെ വീസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയെങ്കിലും ഇവരുടെ വീസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് വ്യക്തമാക്കുന്നു.

രാജ്യത്തു തുടരുന്ന സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വീസ നിയമത്തില്‍ കാര്യമായ നവീകരണത്തിന് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചത്.

ഇതോടെ നിലവില്‍ രാജ്യത്തു തുടരുന്ന വിദേശികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ സന്ദര്‍ശന വീസയില്‍ രാജ്യത്തു കൊണ്ടു വന്ന ശേക്ഷം കുടുംബ ആശ്രിത വീസയിലേക്ക് മാറ്റുന്നതിനുള്ള അവസരം നിലക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.