സ്വന്തം ലേഖകൻ: ഒമാനില്‍ പുതിയ മന്ത്രാലയങ്ങള്‍ രൂപീകരിച്ചും വിവിധ മന്ത്രാലയങ്ങള്‍ ഒന്നാക്കി മാറ്റിയും മന്ത്രാലയങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയും സുല്‍ത്താന്റെ രാജകീയ ഉത്തരവ്. പുതിയ മന്ത്രിമാരെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം രൂപൂകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്തു. തൊഴില്‍ മന്ത്രാലയം സ്ഥാപിച്ചു. ഗതാഗത, ആശയവിനിമയ, ഐടി …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ബിനാമി ബിസിനസ് ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് അഞ്ചുവർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമുണ്ടായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള പുതിയ വ്യവസ്ഥകൾക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് സൌദി മന്ത്രി സഭ അംഗീകാരം നൽകിയത്. ബിനാമി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണിത്. ബിനാമി ഇടപാട് സംബന്ധിച്ച വിവരമറിയിക്കുന്നവരുടെ തിരിച്ചറിയൽ …
സ്വന്തം ലേഖകൻ: ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അടുത്ത വർഷത്തോടെ ബ്രിട്ടനിലെ റോഡുകളിൽ നിലവിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങളിലേക്ക് (ALKS) തെളിവുകൾക്കായി ഗതാഗത വകുപ്പ് (DfT) കൺസൾട്ടേഷൻ ആരംഭിച്ചു. അത്തരം സാങ്കേതികവിദ്യ ഒരു കാറിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും ദീർഘനേരം നിരത്തിൽ സുരക്ഷിതമാക്കുകയും ചെയ്യും, എന്നിരുന്നാലും അടിയന്തിര ഡ്രൈവർമാർ നിയന്ത്രണം തിരിച്ചുപിടിക്കാൻ തയ്യാറാകേണ്ടതുണ്ട്. …
സ്വന്തം ലേഖകൻ: ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ വളര്‍ത്തുനായ്ക്കളെ നോട്ടമിട്ട് കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും …
സ്വന്തം ലേഖകൻ: യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ പൗരനായ ഭർത്താവ് തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ ദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ നിമിഷപ്രിയയ്ക്ക് 2018-ൽ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനം വരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്. എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ ചിലയാത്രക്കാര്‍ കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനമുള്ളൂ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാവണം ടെസ്റ്റിന് വിധേയരാവേണ്ടത്. ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാരാണ് ഇത്തരമൊരു നിയമം …
സ്വന്തം ലേഖകൻ: സൌദിയിൽ ഒമ്പത് വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപനശാലകളിൽ സ്വദേശിവത്കരണം 70 ശതമാനമാക്കുന്ന തീരുമാനം വ്യാഴാഴ്ച (മുഹറം ഒന്ന്, ആഗസ്റ്റ് 20) നടപ്പാകും. ഒമ്പത് മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി തീരുമാനിച്ചത്. കോഫി, ചായ, തേൻ, പഞ്ചസാര, …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കി കുവൈത്ത് പതിയെ സാധാരണ ജീവിതത്തിലേക്ക്. നടന്നടുക്കുന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിലേക്ക് ചൊവ്വാഴ്ച രാജ്യം പ്രവേശിച്ചു.പൊതുഗതാഗത സംവിധാനമായ ബസ് സർവിസ് ആരംഭിച്ചതാണ് പ്രധാന മാറ്റം. ഇതോടൊപ്പം സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ, തയ്യൽക്കടകൾ, വർക്ക്ഷോപ്പുകൾ, പേഴ്സനൽ കെയർ ഷോപ് എന്നിവ തുറക്കുന്നു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കാലാവധിയുള്ള താമസ രേഖയുള്ള വിദേശികള്‍ക്ക് ആറ് മാസം കഴിഞ്ഞാലും രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങുന്നു. 2019 സെപ്റ്റംബര്‍ ഒന്നിന് രാജ്യം വിട്ടവര്‍ക്കും താമസ രേഖക്കു കാലാവധി ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ഡി ജി സി എ മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലൂടെ അറിയിച്ചു. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ …