സ്വന്തം ലേഖകന്‍: മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ ചൈനീസ് വ്യാപാരികള്‍ എന്നവകാശപ്പെടുന്നവര്‍ വിലക്കു വാങ്ങി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇന്‍ഡ്യയുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് തനിക്കു ട്വീറ്റ് ചെയ്താല്‍ മികച്ചവ റീട്വീറ്റ് ചെയ്യാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയില്‍ സ്ത്രീ അനുപാതം കുറയുന്നതിനെ കുറിച്ചു മന്‍ കി ബാത് റേഡിയോ പരിപാടിയില്‍ ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് നരേന്ദ്ര മോദി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ ട്വീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ …
സ്വന്തം ലേഖകന്‍: ആണവ പ്രശ്‌നത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അവസാനഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. കരാറില്‍ എത്താനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്ക് ഓസ്ട്രിയയിലെ വിയന്നയില്‍ തുടക്കമായത്. നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുന്നുവെങ്കിലും വരുംദിവസങ്ങളില്‍ ഏകാഭിപ്രായത്തിലത്തൊനാകുമെന്ന് കെറിയും …
സ്വന്തം ലേഖകന്‍: മഹാത്മാ ഗാന്ധി വധക്കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ചാര്‍ജ് ഷീറ്റും പുറത്തു വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെയും ചാര്‍ജ് ഷീറ്റിന്റെയും കോപിയും ഗാന്ധിജിയുടെ മൃതദേഹം നിയമപ്രകാരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നോ തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെട്ട് ഒഡീഷയിലെ ബൊളാന്‍ഗിര്‍ ജില്ലയില്‍ നിന്നുള്ള ഹേമന്ത പാണ്ഡ എന്നയാള്‍ …
സ്വന്തം ലേഖകന്‍: കടക്കെണിയില്‍ പെട്ടുലയുന്ന ഗ്രീസിനെ കരകയറ്റാന്‍ നടപ്പിലാക്കുന്ന കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളെക്കുറിച്ച് പൊതുജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന നടത്തുമെന്ന് ഗ്രീക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗ്രീസിനെ കരകയറ്റാനെന്ന പേരില്‍ യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും ചേര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നടപടികളാണ് ഹിതപരിശോധനക്ക് വക്കുന്നത്. ജൂലൈ 5 നടത്തുന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ …
സ്വന്തം ലേഖകന്‍: നിയമസഭാ തിരെഞ്ഞടുപ്പിന്റെ ഡ്രെസിംഗ് റിഹേഴ്‌സല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. വോട്ടിംഗ് സമയം അവസാനിച്ചപ്പോള്‍ 76.31 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ കനത്ത മഴയെ അവഗണിച്ച് പോളിംഗ് ബൂത്തുകളിലേക്ക് ജനം ഒഴുകുകയായിരുന്നു. സ്ത്രീകളാണു കൂടുതലായും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള സ്റ്റേഷന്‍ പരിസരങ്ങള്‍ മൂത്രമൊഴിച്ച് മലിനമാക്കിയ 109 പേര്‍ക്ക് റയില്‍വേ പോലീസ് വക ജയില്‍ വാസവും ബോധവല്‍ക്കരണവും. പ്ലാറ്റ്‌ഫോമുകളിലും റയില്‍പാളങ്ങളിലും പാര്‍ക്കിങ് പരിസരങ്ങളിലും പരസ്യമായി മൂത്രമൊഴിച്ചവരാണ് കുടുങ്ങിയത്. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് ഈ പ്രദേശങ്ങളില്‍ സ്ഥിരം കാഴ്ചയാണെങ്കിലും രണ്ടും കല്‍പ്പിച്ച് റയില്‍വേ പോലീസ് മാതൃകാപരമായ ശിക്ഷയുമായി രംഗത്തിറങ്ങുകയായിരുന്നു. …
സ്വന്തം ലേഖകന്‍: ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് എന്നത് നാട്ടിലെ ഒരു പഴയ തമാശയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ കുത്തിവരയെച്ചൊല്ലി ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തത് ഫാര്‍മസിസ്റ്റുകളുടെ കുഴപ്പമാണെന്ന ഐഎംഎയുടെ നിലപാടാണ് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ കൈയക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മരുന്നുകള്‍ കൃത്യമായി നല്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് …
സ്വന്തം ലേഖകന്‍: എന്തിനുമേതിനും മത്സരങ്ങളുള്ള കാലത്തിതാ ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനും മത്സരം. വിജയിയാകുന്ന നായയുടെ ഉടമക്ക് 1,500 ഡോളര്‍ സമ്മാനവും ലഭിക്കും. കാലിഫോര്‍ണിയയിലാണ് രസകരമായ ഈ മത്സരം നടക്കുന്നത്. ഈ വര്‍ഷത്തെ മത്സരത്തില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള ക്വാസി മോഡോയാണ് ലോകത്തിലെ ഏറ്റവും വിരൂപനായ നായയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിക്കാനെത്തിയ 25 വിരൂപന്മാരോട് ഇഞ്ചോടിഞ്ചു …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 3, 4 നായിരുന്നു ബ്രസീലിന്റെ തോല്‍വി. ബ്രസീല്‍ താരങ്ങളായ റിബയ്‌റോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ഷൂട്ടൗട്ടില്‍ കിക്കുകള്‍ പാഴാക്കി. നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിനെതിരെ …