1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2020

സ്വന്തം ലേഖകൻ: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പാർട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏർപ്പെടുത്തുമെന്നു സമൂഹമാധ്യമമായ ഫെയ്സ്ബുക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയിൽ ഫെയ്സ്ബുക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസ് മാധ്യമറിപ്പോർട്ടിനെത്തുടർന്നാണ് കമ്പനിയുടെ വിശദീകരണം.

‘വിദ്വേഷ പ്രസംഗവും അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും തടയുക എന്ന ഞങ്ങളുടെ നയം ആഗോളതലത്തിൽ പാർട്ടിയോ രാഷ്ട്രീയ സ്വാധീനമോ കണക്കിലെടുക്കാതെ നടപ്പാക്കുന്നതാണ്. ഇനിയും കൂടുതൽ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, നിരന്തരമായി വിലയിരുത്തലുകൾ നടത്തിയും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തിയും ഇതു നിർബന്ധമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ്’ – കമ്പനി വക്താവ് അറിയിച്ചു.

വോൾസ്ട്രീറ്റ് ജേണലാണ് ‘ഫെയ്സ്ബുക് ഹേറ്റ്–സ്പീച്ച് റൂൾസ് കൊളൈഡ് വിത് ഇന്ത്യൻ പൊളിറ്റിക്സ് – കമ്പനി എക്സിക്യൂട്ടീവ് ഒപ്പോസ്ഡ് മൂവ് ടു ബാൻ കോൺട്രൊവേഷ്യൽ പൊളിറ്റീഷ്യൻ’ എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുത്താൽ ഇന്ത്യയിൽ കമ്പനിയുടെ ബിസിനസിനെ അതു ബാധിക്കുമെന്നാണ് റിപ്പോർട്ട്‌‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.