സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും കമല ഹാരിസിനുമെതിരെ വീണ്ടും അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് കീഴിലെ അമേരിക്കയില്‍ ജനങ്ങളാരും സുരക്ഷിതരായിരിക്കില്ലെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. കമലയ്ക്കും ബൈഡനും അമേരിക്കന്‍ പൊലീസിനോട് ശത്രുതയാണെന്ന് ആരോപിച്ച ട്രംപ് ഇവര്‍ പൊലീസിനെതിരെ ഇടതുപക്ഷ യുദ്ധത്തിന്റെ കേന്ദ്രത്തിലാണെന്നും പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് …
സ്വന്തം ലേഖകൻ: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്. “ഫലസ്തീനെതിരെയുള്ള നീക്കം സഹിക്കാവുന്ന നടപടിയല്ല. ഫലസ്തീന്‍ ഒന്നുകില്‍ യു.എ.ഇയിലെ എംബസി അടക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അതേ കാര്യം ഇപ്പോള്‍ ഞങ്ങള്‍ക്കും സാധുതയുള്ളതാണ്,” …
സ്വന്തം ലേഖകൻ: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുമെന്നും വ്യക്തിഗത ആരോഗ്യവിവര ശേഖരണമടക്കം പദ്ധതിയുടെ ഭാഗമാകുമെന്നും ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്നും മോദി പറഞ്ഞു. രാജ്യം നേരിടുന്ന കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന എല്ലാ …
സ്വന്തം ലേഖകൻ: സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള കർമപരിപാടികൾക്കു തുടക്കം. സൈക്കിൾ യാത്രക്കാർക്കുള്ള സമഗ്ര ഗതാഗത നിയമാവലിക്കു രൂപം നൽകാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കായികരംഗത്തടക്കം സൈക്ലിങ്ങിനു പ്രധാന്യം നൽകും. കൂടുതൽ സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കും. സൈക്കിൾ സാവാരി …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികൾ സ്പോൺസർക്ക് കീഴിലല്ലാതെ ജോലിചെയ്യുന്നത് ശിക്ഷാർഹമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഒരു മാസം തടവും 800 റിയാൽ പിഴയുമാണ് ശിക്ഷ. തുടർന്നു നാടുകടത്തും. തൊഴിൽ പെർമിറ്റില്ലാതെ ജോലി ചെയ്താലും ഇതേ ശിക്ഷയുണ്ട്. തൊഴിലാളിയെ മറ്റൊരാൾക്കു കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ഒരുമാസം തടവും 1,000 റിയാൽ പിഴയുമാണ് …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന ബാർബർഷോപ്പുകൾ തുറക്കുന്നത് നേരത്തേയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിന്റെ നാലാം ഘട്ടം തുടങ്ങുന്ന 18 മുതൽ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. ഇവയ്ക്കൊപ്പം സ്പോർട്സ്-ഹെൽത്ത് ക്ലബ്ബുകൾ, തയ്യൽ കടകൾ, വർക്ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനവും പുനരാരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് അധ്യക്ഷത വഹിച്ചു. 18 …
സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ച് ചികിത്സിൽ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് രാജ്യം മുഴുവൻ. ഉറ്റ സുഹൃത്തായ എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാൻ പറയുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജയുടെ വാക്കുകൾ “ബാലൂ.. …
സ്വന്തം ലേഖകൻ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണം തിരക്കുകള്‍ കണക്കിലെടുത്തും ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുക. ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ബാങ്കുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്താതിരിക്കാനാണ് നടപടി. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം ഇങ്ങനെയാണ്. 0,1,2,3 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ, ഇനി 14,094 പേരാണ് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം …
സ്വന്തം ലേഖകൻ: ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന വാദത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് വാദങ്ങളെ പിന്തുണയ്ക്കുന്ന പരാമര്‍ശം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകന്‍ വളരെ കഴിവുറ്റ ആളാണെന്നും ട്രംപ് പറഞ്ഞു. ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ …