1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റയില്‍വേ സ്വകാര്യവത്ക്കരണം, താഴെ തട്ടില്‍ ജോലിചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ സാധ്യത
റയില്‍വേ സ്വകാര്യവത്ക്കരണം, താഴെ തട്ടില്‍ ജോലിചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യത തെളിയുന്നു. പതിമൂന്ന് ലക്ഷം തൊഴിലാളികള്‍ പണിയെടുക്കന്ന ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റയില്‍വെയിലെ സ്വകാര്യവത്കരണം വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടമാക്കുമെന്ന് ഉറപ്പാണ്. ഏറ്റവും കൂടുതല്‍ സംവരണ വിഭാഗക്കാര്‍ ജോലിചെയുന്ന താഴ്ന്ന തട്ടിലുള്ള …
പുരാതന റോമാക്കാരുടെ കപ്പല്‍ കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി
പുരാതന റോമാക്കാരുടെ കപ്പല്‍  കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി
സ്വന്തം ലേഖകന്‍: പുരാതന റോമാക്കാരുടെ കപ്പന്‍ കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി. ഇറ്റാലിയന്‍ പോലീസും പുരാവസ്തു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കപ്പല്‍ കണ്ടെത്തിയത്. എന്നാല്‍ പതിവിനു വിരുദ്ധമായി കാര്യമായ കേടുപാടുകളില്ലാതെ കപ്പല്‍ കണ്ടെത്തിയത് അന്വേഷണ സംഘത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ സര്‍ദീനിയയിലെ തീരത്തു നിന്നും കുറച്ചു മാറിയാണ് കപ്പല്‍ കടലിനടിയില്‍ കണ്ടെത്തിയത്.യാത്രക്കിടെ മുങ്ങിയതെന്ന് കരുതുന്ന കപ്പലിനു പക്ഷേ …
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭൂമിയുടെ വില്‍പ്പന, വലിപ്പം കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭൂമിയുടെ വില്‍പ്പന, വലിപ്പം കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭൂമിയുടെ വില്‍പ്പന നടന്നു. വലിപ്പം കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന സ്ഥലമാണിത്. ആസ്‌ട്രേലിയയിലെ 23,000 സ്‌ക്വയര്‍ കിലോമീറ്റ വിസ്തീര്‍ണമുള്ള കന്നുകാലി സങ്കേതമാണ് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നത്. ഇത് കേരളത്തിന്റെ മൊത്ത വലിപ്പത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരും. 325 മില്ല്യണ്‍ ഡോളറിനാണ് രാജ്യത്തിന്റെയോ …
അന്തരീക്ഷ മലിനീകരണം കൈവിട്ടു, ചിലിയില്‍ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
അന്തരീക്ഷ മലിനീകരണം കൈവിട്ടു, ചിലിയില്‍ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണം കൈവിട്ടതിനെ തുടര്‍ന്ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലിനീകരണത്തിന് കാരണമാകുന്ന 900 ത്തിലധികം വ്യവസായ ശാലകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിദ്ദേശിച്ചിട്ടുണ്ട്. ഒപ്പം, തലസ്ഥാനത്തെ 1.7 മില്ല്യണ്‍ കാറുകളില്‍ 40 ശതമാനവും നിരത്തില്‍ ഇറക്കുന്നതിന് വിലക്കുണ്ട്. ഇത് രണ്ടാം തവണയാണ് രൂക്ഷമായ അന്തരീക്ഷ മലിനീകരണം ചിലിയില്‍ പാരിസ്ഥിതിക …
കേരളം നടത്തിയ ദേശിയ ഗെയിംസ്, അഴിമതി ഇല്ലെന്ന് സിബിഐ
കേരളം നടത്തിയ ദേശിയ ഗെയിംസ്, അഴിമതി ഇല്ലെന്ന് സിബിഐ
സ്വന്തം ലേഖകന്‍: കേരളം നടത്തിയ ദേശിയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം നടത്താന്‍ തക്ക അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഗെയിംസ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണു നടപടിക്രമങ്ങളെന്നും സിബിഐ അറിയിച്ചു. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേട് സിബിഐ …
ലഖ്‌വി മോചന പ്രശ്‌നം, ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു
ലഖ്‌വി മോചന പ്രശ്‌നം, ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനം സംബന്ധിച്ച പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു. ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനെതിരെ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് നടപടിയെടുപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനാണ് ചൈന തടയിട്ടത്. ലഷ്‌കര്‍ഇതൊയ്ബ കമാന്‍ഡറായ ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനോടു വിശദീകരണം തേടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ യു.എന്‍. ഉപരോധ സമിതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ …
സൗത്ത് കൊറിയക്കാരന്‍ ഹ്യോമ്യംഗ് ഷിന്നിനു മുന്നില്‍ കാലം മുട്ടുമടക്കുന്നു
സൗത്ത് കൊറിയക്കാരന്‍ ഹ്യോമ്യംഗ് ഷിന്നിനു മുന്നില്‍ കാലം മുട്ടുമടക്കുന്നു
സ്വന്തം ലേഖകന്‍: ആളുകള്‍ മുഖത്തെ ചുളിവുകളും മുടിയിലെ നരയും ഉള്‍പ്പെടെയുള്ള വാര്‍ധക്യ ചിഹ്നങ്ങള്‍ മറക്കാനായി പരക്കം പായുകയും ആയിരക്കണക്കിന് രൂപ മുടക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഒരാള്‍ക്ക് പ്രായമാകുന്നില്ല എന്നു വന്നാലോ? സൗത്ത് കൊറിയയിലാണ് നോവലുകളിലും സിനിമകളിലും മാത്രം കണ്ടുമുട്ടുന്ന ഇത്തരമൊരു കഥാപാത്രം ശരിക്കും ജീവിച്ചിരിക്കുന്നത്. വയസ് 26 ആയെങ്കിലും കണ്ടാല്‍ പത്തു വയസുകാരന്റെ ചേലുള്ള ഹ്യോംയംഗ് …
മറഡോണ വീണ്ടും ഇറങ്ങുന്നു, ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി
മറഡോണ വീണ്ടും ഇറങ്ങുന്നു, ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി
സ്വന്തം ലേഖകന്‍: അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും ഇറങ്ങുകയാണ്. എന്നല്‍ ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായാണെന്ന് മാത്രം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യുറുഗ്വേക്കാരന്‍ വിക്ടര്‍ ഹ്യൂഗോ മൊറാലസാണ് വാര്‍ത്ത പുറത്തുവിട്ടത്. പിതാവിന്റെ രോഗ വിവരമറിയാന്‍ വിളിച്ചപ്പോഴാണു മറഡോണ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള മോഹം വെളിപ്പെടുത്തിയതെന്നു മൊറാലസ് പറഞ്ഞു. ഈ വാര്‍ത്തയുടെ ചൂട് …
ഇസ്ലാമിക് സ്റ്റേറ്റിനെ കളിയാക്കിയ സൗദി നടന് വധഭീഷണി
ഇസ്ലാമിക് സ്റ്റേറ്റിനെ കളിയാക്കിയ സൗദി നടന് വധഭീഷണി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ കളിയാക്കിയ സൗദി നടന് വധഭീഷണി. എംബിസി എന്ന ചാനലില്‍ സെല്‍ഫി എന്ന ആക്ഷേപ ഹാസ്യ പരിപാടി അവതരിപ്പിക്കുന്ന നസ്സീര്‍ അല്‍ക്വസാബിക്ക് നേരെയാണ് ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ടെലിവിഷനിലൂടെ തമാശയില്‍ ഒളിപ്പിച്ചായിരുന്നു നസ്സീറിന്റെ രൂക്ഷവിമര്‍ശനം. ദൈവമാണ് എന്റെ സംരക്ഷകന്‍. ഞാനൊരു കലാകാരനാണ്. നടനാണ്. സമൂഹത്തിന്റെ കപടതകള്‍ക്കെതിരെ ജീവന്‍ പണയംവെച്ചും പ്രതികരിക്കുക …
പാകിസ്താനില്‍ കൊടുംചൂടും ചൂടുകാറ്റും, മരിച്ചവരുടെ എണ്ണം 400 ആയി
പാകിസ്താനില്‍ കൊടുംചൂടും ചൂടുകാറ്റും, മരിച്ചവരുടെ എണ്ണം 400 ആയി
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ കൊടുംചൂടിലും ചൂടുകാറ്റിലും മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ നാലു ദിവസത്തിനിടെ മരിച്ചവരുടെ മാത്രം കണക്കാണിത്. തുറമുഖ നഗരമായ കറാച്ചിയിലാണ് കൂടുതല്‍ പേരെ ചൂടും ചൂടുകാറ്റും ബാധിച്ചത്. നാലുദിവസമായി സിന്ധ് പ്രവിശ്യയില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തിങ്കളാഴ്ച അബ്ബാസി ഷഹീദ് ആസ്പത്രിയില്‍ മാത്രം ഏഴുപേര്‍ മരിച്ചതായി …