സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കി. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മല്‍സരം തോറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് താനെന്നും എന്നാല്‍ നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളില്‍ നല്ലൊരു ശതമാനവും കള്ളപ്പെണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കുകളില്‍ ഒളിപ്പിക്കുനതു തടയാനുള്ള ശക്തമായ നടപടികള്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നും കടുത്ത സമ്മര്‍ദം നേടുന്ന സാഹചര്യത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. ഒപ്പം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കൊളംബിയയും പെറുവും ക്വാര്‍ട്ടറിലെത്തി. ഇരു പകുതികളിലായി നേടിയ ഗോളുകളിലൂടെയായിരുന്നു വെനസ്വേലയെ മറികടന്നത്. നെയ്മറില്ലാതെ ഇറങ്ങിയ അവര്‍ ഒമ്പതാം മിനുറ്റില്‍ തിയേഗോ സില്‍വ …
സ്വന്തം ലേഖകന്‍: ഇന്നു നടക്കാനിരിക്കുന്ന ചൈനയിലെ പട്ടിയിറച്ചി തീറ്റ ആഘോഷത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഇരമ്പുന്നു. ചൈനയിലെ ഗുവാങ്‌സ് സുവാങ് പ്രദേശത്തെ യൂളിനില്‍ ഇന്നു നടക്കുന്ന പട്ടിയിറച്ചി തീറ്റ ആഘോഷത്തില്‍ 10,000ത്തോളം പട്ടികളാണ് കൊലചെയ്യപ്പെടുക. മുമ്പും എല്ലാം വര്‍ഷവും സംഘടിപിക്കുന്ന ഈ ആഘോഷത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സോഷ്യല്‍ മീഡിയ വഴി ആഗോളതലത്തില്‍ ഇത്രയേറെ പ്രതിഷേധം ഉയരുന്നത് …
സ്വന്തം ലേഖകന്‍: എല്‍ടിടിഇ ഇപ്പോഴും പുലിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ശ്രീലങ്കന്‍ സേനയുമായുള്ള യുദ്ധത്തില്‍ 2009 ല്‍ തുടച്ചു നീക്കപ്പെട്ടെങ്കിലും എല്‍ടിടിഇയുടെ രാജ്യാന്തര ശൃംഖലയും സാമ്പത്തികസഹായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലെ സൈനിക പരാജയത്തിനുശേഷം എല്‍ടിടിഇയുടേതായി ഒരു ആക്രമണവും ശ്രീലങ്കയില്‍ നടന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ യുഎസ്, ഇസ്രയേല്‍ നയതന്ത്രകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനു പദ്ധതിയിട്ട 13 …
സ്വന്തം ലേഖകന്‍: സ്വന്തം മുഖഛായ മെച്ചപ്പെടുത്താന്‍ പരസ്യം ഇറക്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്ന് ബിജെപി ആരോപിച്ചു. പരസ്യം സ്ത്രീ വിരുദ്ധമാണെന്ന ആരോപണവുമായി വിവിധ സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തി. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് പരസ്യമെന്നും കെജ്രിവാളിനെ തകര്‍ക്കാന്‍ ബിജെപി …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേ പരാഗ്വേയുമായി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ അര്‍ജന്റീനയോടും ഉറേഗ്വേയോടുമൊപ്പം പരാഗ്വേയും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോള്‍ മികവിലാണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് …
സ്വന്തം ലേഖകന്‍: ജനീവയില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതീക്ഷ കൈവിടുകയാണ് യെമന്‍ ജനത. റമസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ശ്രമവും എങ്ങുമെത്താതെ അവസാനിച്ചതോടെ വിശുദ്ധ മാസത്തിലും യെമനില്‍ വെടിയൊച്ചകള്‍ നിലക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ഇരു കൂട്ടരും പരസ്പരം പഴിചാരുകയാണ്. യെമന്‍ നഗരങ്ങളില്‍ നിന്ന് ഹൗതി വിഭാഗം പിന്‍മാറാതെ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര യോഗാ ദിനം നാളെ ആഘോഷിക്കാനിരിക്കെ വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍ ഒരുക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ലോകമെമ്പാടും അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന യോഗാ പ്രദര്‍ശനത്തിന് കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും. രാജ്പഥില്‍ നടക്കുന്ന മെഗായോഗാ പ്രദര്‍ശനമാണ് രാജ്യത്തെ …
സ്വന്തം ലേഖകന്‍: ഇസ്രായേലിലെ ആദ്യ അറബ് ഫലസ്തീന്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം പൂട്ടിച്ചു. ഫലസ്തീന്‍ 48 ടിവി സ്റ്റേഷന്‍ എന്ന ചാനലാണ് പ്രവര്‍ത്തനം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേലിലെ ആദ്യ അറബ്, ഫലസ്തീന്‍ ചാനലെന്ന വിശേഷണവുമായാണ് ഫലസ്തീന്‍ 48 ടിവി പ്രവര്‍ത്തനം തുടങ്ങിയത്. …