1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2020

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ. വിജയിച്ചെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ കൊവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മാതൃകയാണ് യു.എ.ഇ.യുടെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ. വൈറസിനെ നേരിടുന്നതിൽ രാജ്യം കൈക്കൊണ്ട ശാസ്ത്രീയ സമീപനങ്ങളും ആസൂത്രണവും മുൻനിരയിൽ പ്രവർത്തിച്ച സംഘടനകളുടെ സഹകരണമനോഭാവവും പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നതിന് കാരണമായി. സർക്കാരിന്റെ കൊവിഡ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാ ആരോഗ്യപ്രവർത്തകരുടെയും സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. മഹാമാരിയുണ്ടാക്കിയ വെല്ലുവിളി അവസാനിക്കുന്നതുവരെ ഇതേ സഹകരണമനോഭാവത്തോടെ പ്രവർത്തിക്കണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ദുബായ് ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് ബിൻ റാഷിദ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് ചാൻസലർ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.