1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ കാലാവധിയുള്ള താമസ രേഖയുള്ള വിദേശികള്‍ക്ക് ആറ് മാസം കഴിഞ്ഞാലും രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങുന്നു. 2019 സെപ്റ്റംബര്‍ ഒന്നിന് രാജ്യം വിട്ടവര്‍ക്കും താമസ രേഖക്കു കാലാവധി ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ഡി ജി സി എ മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലൂടെ അറിയിച്ചു.

കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സാലേഹിന്റെ നിര്‍ദേശം അനുസരിച്ചാണ് ഡി ജി സി എ രാജ്യത്തു പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും, ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതെന്നും ഉന്നത തല സുരക്ഷാ വക്താവ് വെളിപ്പെടുത്തിയതായി പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണ നിലയില്‍ രാജ്യത്തിനു പുറത്തു പോയി ആറ് മാസത്തിനുള്ളില്‍ മടങ്ങി എത്തിയില്ലെങ്കില്‍ വിദേശികളുടെ താമസ രേഖ റദ്ദാകും. അല്ലാത്ത പക്ഷം മതിയായ കാരണങ്ങള്‍ വ്യക്തമാക്കണം. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന താവളങ്ങള്‍ അടച്ചു പൂട്ടിയ സാഹചര്യം കണക്കിലെടുത്താണ് 6.മാസം കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.