1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആഫ്രിക്കയില്‍ ഓഫീസ് തുറന്നു. ഫേസ്ബുക്കിന്റെ ആഫ്രിക്കയിലെ ആദ്യ ഓഫീസ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തര്‍ സൗത്ത് ആഫ്രിക്ക ഘടകത്തിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ നുനു ഷിനഗില ജെക്കേ ആണ് ഫേസ്ബുക്കിന്റെ ആഫ്രിക്കന്‍ മേധാവി.

ആഫ്രിക്കയില്‍ 120 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 100 മില്യണ്‍ ആയിരുന്നു. 80 ശതമാനം പേരും മൊബൈല്‍ ഫോണ്‍ വഴിയാണ് ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നത്. 2020 ഓടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫേസ്ബുക്ക് ഓഫീസ് പ്രവര്‍ത്തിക്കുക. ആഫ്രിക്കയിലെ ജനങ്ങളുടെ വ്യവസായിക സംബന്ധിയായ ആവശ്യത്തിന് ഫേസ്ബുക്ക് വളരെയധികം സഹായകമാകുമെന്ന് ഫേസ്ബുക്കിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റ് നിക്കോള മെന്‍ഡല്‍ ഷോണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.