സ്വന്തം ലേഖകന്‍: റുപെര്‍ട്ട് മര്‍ഡോക്ക് തന്റെ ഇമെയില്‍ ചോര്‍ത്തിയെന്ന പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്ത്. ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചുവെന്ന പേരില്‍ ബിജെപി നേതാക്കളായ സുഷമ സ്വരാജും വസുന്ധര രാജയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍!ഡോക്ക് ആണെന്നാണ് മോദി …
സ്വന്തം ലേഖകന്‍: വിദേശ ജോലിക്കായുള്ള റിക്രൂട്ടിങ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കടുപ്പമാക്കിയതോടെ വന്‍കിട കമ്പനികള്‍ ഇന്ത്യയെ കൈയ്യൊഴിയുന്നതായി സൂചന. വിദേശ തൊഴില്‍ ദാതാക്കള്‍ ഇന്ത്യന്‍ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് പ്രധാന വില്ലനായിരിക്കുന്നത്. ഈ നിബന്ധന നിലവില്‍ വന്നതിനു ശേഷം റിക്രൂട്ടിങ് കുത്തനെ കുറഞ്ഞു. ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ വന്‍കിട കമ്പനികള്‍ …
സ്വന്തം ലേഖകന്‍: ലാപ്‌ടോപ്പിന് ഓര്‍ഡര്‍ നല്‍കിയ ആള്‍ക്ക് ലഭിച്ചത് പാറക്കല്ല്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട് വഴി ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്കാണ് കമ്പനി പാറക്കല്ല് അയച്ചു കൊടുത്തത്. സ്വന്തം കമ്പനിക്കുവേണ്ടി മൂന്ന് ലാപ് ടോപ്പുകള്‍ ഓര്‍ഡര്‍ ചെയ്ത ജയന്ത് എന്നയാള്‍ക്കാണ് ഒരു ലാപ്‌ടോപ്പും മറ്റൊരു ബോക്‌സില്‍ പാറക്കല്ലും ലഭിച്ചത്. മൂന്നാമത്തെ ബോക്‌സ് കാലിയായിരുന്നുവെന്ന് ജയന്ത് പറയുന്നു. …
സ്വന്തം ലേഖകന്‍: ഒമാനില്‍ റമദാന്‍ മാസം പകല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷവരെ ലഭിക്കാമെന്ന് പോലീസ് മുന്നറിയിപ്പ്. എന്നാല്‍, നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്കും മറ്റ് മതവിശ്വാസികള്‍ക്കും താമസ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്നും പൊലീസ് അറിയിച്ചു. റമദാനില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ഒമാന്‍ പീനല്‍ കോഡ് 312 ബാര്‍ 10 എ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുറുഗ്വാക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു. കളിയുടെ 56 മത്തെ മിനുറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഒരു ഗോളിനാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. യുറുഗ്വാക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒരു ഗോള്‍ നേടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത് ആരാധകരെ മുഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന …
സ്വന്തം ലേഖകന്‍: വത്തിക്കാനില്‍ ഇറ്റാലിയന്‍ വാരികയുടെ ചാര പ്രവര്‍ത്തനം. മാര്‍പാപ്പയുടെ പുറത്തിറങ്ങാനിരിക്കുന്ന പരിസ്ഥിതി ലേഖനത്തിലെ പ്രധാന ഭാഗങ്ങളാണ് വാരിക ചോര്‍ത്തിയത്. ഉടന്‍ പുറത്തിറങ്ങാനിരുന്ന ലേഖനത്തിന്റെ ഭാഗങ്ങളാണ് എല്‍ എക്‌സ്പ്രസോ വാരിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഭാഗങ്ങള്‍ അന്തിമമല്ലെന്നും ഔദ്യോഗിക ലേഖനം ഉടന്‍ പുറത്തിറക്കുമെന്നും വത്തിക്കാന്‍ വക്താവ് റവ. ഫെഡറിക്കോ ലോംബാര്‍ഡി പറഞ്ഞു. കാലിക വിഷയങ്ങളെ സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം കാരണം ജോലി പോയ നെസ്‌ലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലുള്ള രുദ്രാപൂര്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നെസ്!ലെ ഫാക്ടറിയില്‍ ജീവനക്കാരനായ ലാല്‍ത പ്രസാദാണ് ആത്മഹത്യ ചെയ്തത്. അനുവദനീയമായ തോതിനേക്കാള്‍ അധികം രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യമൊട്ടാകെ മാഗി നൂഡില്‍സ് നിരോധിച്ചത്. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നെസ്‌ലെ ഫാക്ടറിയില്‍ നിന്ന് 1,100 ഓളം …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ മൗനം തുടരുന്ന ലോകരാജ്യങ്ങള്‍ക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ രൂക്ഷ വിമര്‍ശനം. ലോകരാജ്യങ്ങള്‍ ദശലക്ഷകണക്കിന് അഭയാര്‍ഥികളെ ദുര്‍ഘടമായ അവസ്ഥയില്‍ ഉപേക്ഷിച്ചതായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റ് ആരോപണം. അഭയാര്‍ഥികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളോടൊപ്പം സഹകരിക്കാനും ലോകരാജ്യങ്ങളോട് ആംനസ്റ്റി ആവശ്യപ്പെട്ടു. ആന്‍ഡമാനില്‍ നിന്നും മെഡിറ്റേറേനിയനിന്‍ നിന്നും പുറപ്പെട്ട അഭയാര്‍ഥികള്‍ ഒരുപോലെ സുരക്ഷിതമായ ഒരു …
സ്വന്തം ലേഖകന്‍: മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചോര പുരണ്ട അധ്യായമായ വാഗണ്‍ ട്രാജഡി ഇനി വെള്ളിത്തിരയില്‍ കാണാം. ചരിത്ര പ്രസിദ്ധമായ ആ കൊളോണിയല്‍ വിരുദ്ധ പോരാട്ടം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സംവിധായകനും നടനുമായ ജോയ് മാത്യു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായി ജോയ് മാത്യു ദുബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ …
സ്വന്തം ലേഖകന്‍: കൊളംബിയന്‍ ഗറില്ലാ പോരാളി തലവനെ സൈന്യം വധിച്ചു, പുറകില്‍ അമേരിക്കന്‍ കരങ്ങളെന്ന് ആരോപണം. കൊളംബിയയിലെ പ്രധാന ഗറില്ലാ പോരാളി തലവനായ നോം ഗുവേരയെയാണ് കൊളംബിയന്‍ സൈന്യം കൊലപ്പെടുത്തിയത്. നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ തലവനാണ് കൊല്ലപ്പെട്ട നോം. കൊളംബിയന്‍ ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത ഗറില്ലാ പോരാട്ടം നടത്തുന്ന വിഭാഗമാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി. സര്‍കാരിനെതിരെ പൊരുതുന്ന …