1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല,’ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം ഓര്‍ത്ത് പിവി സിന്ധു
‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല,’ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം ഓര്‍ത്ത് പിവി സിന്ധു
സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി പി.വി സിന്ധു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ലെന്ന് സിന്ധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സിന്ധു ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം …
‘ഇതാരാ? കമ്മട്ടിപ്പാടത്തിലെ ആ പെണ്‍കുട്ടിയോ!!!’ ഷോണ്‍ റോമിയെ മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുതള്ളി സോഷ്യ; മീഡിയ
‘ഇതാരാ? കമ്മട്ടിപ്പാടത്തിലെ ആ പെണ്‍കുട്ടിയോ!!!’ ഷോണ്‍ റോമിയെ മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുതള്ളി സോഷ്യ; മീഡിയ
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ എത്തിയിരുന്നു. മോഡലായ ഷോണിന്റെ പുതിയ …
ആമസോണ്‍ കാട്ടുതീ; അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണുന്നു; തീ നിയന്ത്രിക്കാന്‍ സൈന്യത്തെ അയച്ച് ബ്രസീല്‍
ആമസോണ്‍ കാട്ടുതീ; അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണുന്നു; തീ നിയന്ത്രിക്കാന്‍ സൈന്യത്തെ അയച്ച് ബ്രസീല്‍
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്ന് ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ ബ്രസീലിന്റെ തീരുമാനം. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബോല്‍സൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യത്തെ ഇതിനായി നിയോഗിക്കും. ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും …
ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി; ഊഷ്മള വരവേല്‍പ്പ്; ഇന്ത്യയുടെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം
ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി; ഊഷ്മള വരവേല്‍പ്പ്; ഇന്ത്യയുടെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈനിലെത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെത്തിയത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മോദിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്‌റൈന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയും ബഹ്‌റൈനുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി …
ലോകത്തിലെ ആദ്യത്തെ ഒഴുകി നടക്കുന്ന ആണവ റിയാക്ടറുമായി റഷ്യ; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍
ലോകത്തിലെ ആദ്യത്തെ ഒഴുകി നടക്കുന്ന ആണവ റിയാക്ടറുമായി റഷ്യ; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യത്തെ ഒഴുകിനടക്കുന്ന ആണവ റിയാക്ടര്‍ സ്ഥാപിച്ച് റഷ്യ. ആര്‍ട്ടിക് തുറമുഖമായ മുര്‍മാന്‍സ്‌കില്‍ നിന്ന് നുക്ലിയര്‍ റിയാക്ടര്‍ വെള്ളിയാഴ്ച യാത്ര തിരിച്ചു. പതിമൂന്ന് വര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇന്ധനം നിറച്ച റിയാക്ടര്‍, ആര്‍ടിക് പോര്‍ട്ടായ മുര്‍മാന്‍സ്‌കില്‍ നിന്നും യാത്ര ആരംഭിച്ച് 5000 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ സൈബീരിയയിലാണ് എത്തുക. ഏകദേശം 472 …
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി; ഫൈനലില്‍ തളച്ചത് മോഹന്‍ ബഗാനെ
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി; ഫൈനലില്‍ തളച്ചത് മോഹന്‍ ബഗാനെ
സ്വന്തം ലേഖകന്‍: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്.സിക്ക്. ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഗോകുലം കേരള കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. നായകന്‍ മാര്‍ക്കസ് ജോസഫാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. …
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു; അമേരിക്കന്‍ കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപിന്റെ ഉത്തരവ്
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു; അമേരിക്കന്‍ കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപിന്റെ ഉത്തരവ്
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. അമേരിക്ക ചൈന വ്യാപാര യുദ്ധം …
മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പത് മുതല്‍ ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ജെയ്റ്റിലുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. 1952 ഡിസംബര്‍ 28ന് ഡല്‍ഹിയില്‍ ജനിച്ച അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി …
നഗ്‌നചിത്രങ്ങള്‍ ആയുധമാക്കി ബ്ലാക്ക്‌മെയിലിങ്; ഐ.ടി. ജീവനക്കാരന്‍ പിടിയില്‍; 16 സംസ്ഥാനങ്ങളിലായി 600ഓളം സ്ത്രീകള്‍ ഇരകളായതായി റിപ്പോര്‍ട്ട്
നഗ്‌നചിത്രങ്ങള്‍ ആയുധമാക്കി ബ്ലാക്ക്‌മെയിലിങ്; ഐ.ടി. ജീവനക്കാരന്‍ പിടിയില്‍; 16 സംസ്ഥാനങ്ങളിലായി 600ഓളം സ്ത്രീകള്‍ ഇരകളായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ഐ.ടി. ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാന്‍ എന്ന പ്രദീപിനെ(33)യാണ് സൈബരാബാദ് പോലീസ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ ബ്ലാക്ക്‌മെയിലിങിന് ഇരയായ യുവതി സൈബരാബാദ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വന്‍ …
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. …