1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കാരണം ഐ ഫോണിനെക്കുറിച്ചുള്ള തര്‍ക്കമെന്ന് സൂചന. ഇരുപത്തിമൂന്നുകാരനായ സായ് കിരണ്‍ ഗൗഡാണ് ഇന്നലെ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിയാണ് സായ് കിരണ്‍ ഗൗഡ്.

സായ് കിരണിന്റെ ഐ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് അക്രമികള്‍ കിരണിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. കിരണ്‍ സംഭവസ്ഥലത്ത് വച്ചിതന്നെ കൊല്ലപ്പെട്ടു. സുഹൃത്തുക്കളാണ് കിരണിന്റെ ബന്ധുക്കളെ മരണവിവരം അറിയിച്ചത്.

ആഫ്രിക്കന്‍ വംശജരാണ് കിരണിനെ വധിച്ചതെന്ന് പിതാവ് ഹരി ഗൗഡ് പറഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കിരണിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ഹൈദരാബാദിലെ കുഷൈഗുഡയില്‍ നിന്ന് എഞ്ചിനീയറിങില്‍ ബിരുദം നേടിയ സായ് കിരണ്‍ എംടെക് എടുക്കുന്നതിനായി ഒന്നര മാസം മുമ്പാണ് ഫ്‌ലോറിഡയില്‍ എത്തിയത്. കിരണിന്റെ കൊലപാതകത്തോടെ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെക്കുറിച്ച് ആശങ്ക വ്യാപിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.