സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ …
സ്വന്തം ലേഖകൻ: സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ മലയാളി നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയി (26) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിന്‍ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2019-20 വര്‍ഷത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്. 2019-20 സമയത്ത് രണ്ട് ലക്ഷം പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. ഇതില്‍ 38209 പേര്‍ ഇന്ത്യക്കാരാണ്. തൊട്ടു പിന്നില്‍ ബ്രിട്ടീഷുകാരാണ്. 25,011 പേര്‍, 14764 …
സ്വന്തം ലേഖകൻ: യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി സിവിൽ ഏവിയേഷൻ റഗുലേറ്റർ. 4 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ഒന്നിനാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവീസ് ഉണ്ടായിരിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. എന്നാൽ, പട്ടികയിൽ ഇന്ത്യ ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസ് ഏതാനും ദിവസമായി …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തി. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവികസേന സ്വാഗതം ചെയ്തിരുന്നു. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. അംബാല വ്യോമ താവളത്തില്‍ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി. ഗോ സെയ്ഫ് സർട്ടിഫിക്കറ്റ് ലഭിച്ചാലും ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാതെ തുറക്കാൻ അനുവദിക്കില്ലെന്ന് അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. സഞ്ചാരികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിനോദസഞ്ചാര മേഖലയുടെ ഉണർവിനായി …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് നടത്താം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ ചെന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം …
സ്വന്തം ലേഖകൻ: ഖത്തറിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി സെന്ററുകളും തുറന്ന് പ്രവർത്തിക്കാൻ വൈകുമെന്ന് സൂചന. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ‘മുൻകൂർ അനുമതി’ വേണമെന്ന സർക്കാരിന്റെ നിബന്ധനയാണ് ഉടമകളെ വെട്ടിലാക്കിയിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ലഭിക്കണമെങ്കിൽ ബാർബർ, ബ്യൂട്ടി സലൂണുകളിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്-19 പരിശോധന നടത്തണം. …
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ അഞ്ചാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഒമാനിൽ നിന്ന് ആകെ 19 സർവീസുകൾ. ഇതിൽ എട്ട് സർവീസുകൾ കേരളത്തിലേക്കാണ്. ഇതിൽ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നു വീതം കണ്ണൂരിനും കോഴിക്കോടിനുമാണ്. 19ൽ കേരളത്തിലേക്കുള്ള ഒന്ന് അടക്കം രണ്ടെണ്ണം സലാലയിൽ നിന്നും സർവീസ് നടത്തും. ഓഗസ്റ്റ് 6നാണ് ഒമാനിൽ …
സ്വന്തം ലേഖകൻ: ഹജ് കർമങ്ങൾക്ക് ഇന്നു തുടക്കം. കോവിഡിനെ തുടർന്ന് ചുരുക്കം പേർക്കു മാത്രമാണു തീർഥാടനാനുമതി. വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞു തീർഥാടകരെല്ലാം ഉച്ചയോടെ മിനായിൽ എത്തിച്ചേരും. നാളെയാണ് അറഫ സംഗമം. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മക്കയിലെത്തിയ തീർഥാടകർ 7 കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് പുലർച്ചെ തന്നെ യാത്ര തുടങ്ങിയിരുന്നു. ലക്ഷക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തുന്ന പതിവു മാറ്റി വയ്ക്കേണ്ടി …