1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാധ്യമ പ്രവര്‍ത്തകനെ തീ കൊളുത്തി കൊന്നതായി ആരോപണം. സമാജ്!വാദി പാര്‍ട്ടി എംഎല്‍എ രാം മൂര്‍ത്തിക്കെതിരായ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തനെ തീ കൊളുത്തി കൊലപ്പെടുത്തിയതായാണ് സൂചന. ഷാജഹാന്‍പൂരിലെ മാധ്യമപ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്.

ജൂണ്‍ 1 നാണ് സംഭവം നടന്നത്. ഗുരുതരമായ പൊള്ളലേറ്റ ജഗേന്ദ്ര കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. എംഎല്‍എയുടെ അനധികൃത ഭൂമികയ്യേറ്റത്തിനും ഖനനത്തിനുമെതിരായി ജഗേന്ദ്രസിംഗിന്റെ വാര്‍ത്തകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ജൂണ്‍ 1 ന് ജഗേന്ദ്ര സിംഗിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തുകയും തീ കൊളുത്തുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ജഗേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് ജഗേന്ദ്രസിംഗിന്റെ അടുത്ത ബന്ധു മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.