1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചതിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം പുറപ്പെടാതിരുന്നതാണ് നൂറ്റി അമ്പതോളം യാത്രക്കാരെ ഒരു ദിവസത്തോളം ദുബായ് വിമാനത്താവളത്തില്‍ വട്ടം ചുറ്റിച്ചത്.

രക്ഷിതാക്കളുടെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി നാട്ടിലേക്കു തിരിച്ച മൂന്നു പേരും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് തിങ്കളാഴ്ച രാത്രി മുതല്‍ വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടേണ്ടി വന്നത്.

ഒമ്പതാം തിയ്യതി വിവാഹ നിശ്ചയം നടത്താനിരുന്ന യുവാവിന്റെ യാത്രയും വിമാനം വൈകിയതിനെ തുടര്‍ന്ന് മുടങ്ങി. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായ വിവരം നല്‍കുന്നതിനു പോലും അധികൃതര്‍ക്കു കഴിഞ്ഞില്ലെന്ന് പരാതി ഉയര്‍ന്നു.

ചില യാത്രക്കാര്‍ക്ക് വീസ കാലാവധി കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിനു പുറത്തു പോകാനും സാധിച്ചിട്ടില്ല. തിങ്കളാഴ്ച വൈകീട്ടു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകറാറിന്റെ പേരു പറഞ്ഞ് വൈകിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.