സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ ഡല്‍ഹിയില്‍ നിയമ മന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ അറസ്റ്റില്‍. ജിതേന്ദ്ര സിംഗ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് കേസ്. ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നിയമ നടപടി പുരോഗമിക്കവെയാണ് മന്ത്രി അറസ്റ്റിലായിരിക്കുന്നത്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അറസ്റ്റിന് അനുമതി നല്‍കിയതോടെ ഇന്നലെ രാത്രി ഡല്‍ഹി പോലീസ് മന്ത്രിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത മന്ത്രിയെ ഹോസ്‌കാസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുന്‍കൂര്‍ അനുമതിയില്ലാതെ മന്ത്രിയെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.
അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നും വിവരങ്ങള്‍ ആരാഞ്ഞ ശേഷം പ്രതികരിക്കുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു.നിയമം അതിന്റെ വഴിക്ക് പോകുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ജിതേന്ദ്ര സിംഗ് രാജി വക്കണെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബാഹാറിലെ തിലക് മാഞ്ചി ബല്‍ഗല്‍ പൂര്‍ സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദം നേടിയുണ്ടെന്നാണ് ജിതേന്ദ്രസിംഗ് തോമര്‍ നാമ നിര്‍ദ്ദേശ പത്രികയില്‍ അവകാശപ്പെട്ടത്. എന്നാല്‍ തോമറിന്റെ കൈവശമുള്ള താല്‍ക്കാലിക ബിരുദ സര്‍ട്ടിഫിക്കിറ്റിലെ സീരിയല്‍ നമ്പര്‍ പ്രകാരമുള്ള സര്‍വകലാശാല രേഖകളില്‍ ഇതേ നമ്പറില്‍ മറ്റൊരാളുടെ പേരാണുള്ളതെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല