1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കിന്റെ ഉപഗ്രഹവുമായി പറക്കാനിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു, തകര്‍ന്നത് സുക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി
ഫേസ്ബുക്കിന്റെ ഉപഗ്രഹവുമായി പറക്കാനിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു, തകര്‍ന്നത് സുക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന്റെ ഉപഗ്രഹവുമായി പറക്കാനിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു, തകര്‍ന്നത് സുക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി. കോടീശ്വരനായ ഈലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ റോക്കറ്റാണ് തകര്‍ന്നത്. സ്‌ഫോടനത്തില്‍ ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ ബര്‍ഗിന്റെ ഉപഗ്രഹവും നഷ്ടമായി. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. 1959നു ശേഷം ഇതാദ്യമാണു കേപ്കനാവറിലെ വിക്ഷേപണത്തറയില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുന്നത്. ആഫ്രിക്കയിലും മറ്റും …
ഫിലിപ്പീന്‍സിലെ ദാവോ നഗരത്തില്‍ സ്‌ഫോടനം, മരിച്ചവരുടെ എണ്ണം 12 ആയി
ഫിലിപ്പീന്‍സിലെ ദാവോ നഗരത്തില്‍ സ്‌ഫോടനം, മരിച്ചവരുടെ എണ്ണം 12 ആയി
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തില്‍ സ്‌ഫോടനം, മരിച്ചവരുടെ എണ്ണം 12 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 60 കവിഞ്ഞതായി ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ദാവോയിലെ മുന്തിയ ഹോട്ടലുകളില്‍ ഒന്നിലാണ് സ്‌ഫോടനമുണ്ടായത്. വിനോസഞ്ചാരികളും വ്യവസായികളും അടക്കം നിരവധി ആളുകള്‍ ഇവിടെ മുറിയെടുത്തിരുന്നു. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഫിലിപ്പൈന്‍ …
ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്
ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്
സ്വന്തം ലേഖകന്‍: ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്. ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന സമിതിയാണ് ആര്‍എസ്എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത് നല്‍കിയത്. എച്ച്എസ്എസിന്റെ ക്യാംപില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനല്‍ അടുത്തിടെ ഒളിക്യാമറയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് …
വെനിസ്വേലയില്‍ പ്രതിപക്ഷത്തിന്റെ പടുകൂറ്റന്‍ പ്രകടനം, പ്രസിഡന്റ് നിക്കോളായ് മദുറോ രാജിവക്കണമെന്ന് ആവശ്യം
വെനിസ്വേലയില്‍ പ്രതിപക്ഷത്തിന്റെ പടുകൂറ്റന്‍ പ്രകടനം, പ്രസിഡന്റ് നിക്കോളായ് മദുറോ രാജിവക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രതിപക്ഷത്തിന്റെ പടുകൂറ്റന്‍ പ്രകടനം, പ്രസിഡന്റ് നിക്കോളായ് മദുറോ രാജിവക്കണമെന്ന് ആവശ്യം. ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ച് നടത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോയെ താഴെയിറക്കാന്‍ ഹിതപരിശോധന നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളുമായി …
സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി
സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി. മൊബൈല്‍ കടകളില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് ചില മൊബൈല്‍ ഷോപ്പുകള്‍ ഇതിനോടകം ഇലക്‌ട്രോണിക്‌സ്, ഫാന്‍സി, സ്‌റ്റേഷനറി തുടങ്ങിയവയിലേയ്ക്ക് ലൈസന്‍സ് മാറ്റിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ലൈസന്‍സ് മാറ്റിയ കടകളില്‍ ഫോണ്‍ …
ബ്രസീലിന് പുതിയ പ്രസിഡന്റ്, രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ് മൈക്കല്‍ ടെമര്‍
ബ്രസീലിന് പുതിയ പ്രസിഡന്റ്, രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ് മൈക്കല്‍ ടെമര്‍
സ്വന്തം ലേഖകന്‍: ബ്രസീലിന് പുതിയ പ്രസിഡന്റ്, രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ് മൈക്കല്‍ ടെമര്‍. ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നും ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഥമ കാബിനറ്റ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനും മുന്‍ഗണനയുണ്ടാവുമെ ന്നു ടെമര്‍ പറഞ്ഞു. ഭരണമുന്നണിയില്‍ ഭിന്നത അനുവദിക്കില്ലെന്നും …
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പ്രത്യേക നാടുകടത്തല്‍ സേന, നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ്
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പ്രത്യേക നാടുകടത്തല്‍ സേന, നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ്
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും, നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ്. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അരിസോണയിലെ ഫീനിക്‌സിലെ തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് വ്യക്തമാക്കി. താന്‍ വൈറ്റ്ഹൗസില്‍ ചാര്‍ജെടുത്താല്‍ ആദ്യദിനം തന്നെ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള …
സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് രോഗബാധയെന്ന് വിദേശകാര്യ മന്ത്രാലയം
സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് രോഗബാധയെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് രോഗബാധയെന്ന് വിദേശകാര്യ മന്ത്രാലയം. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയത്. ഇവരില്‍ 13 ിന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കി. സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില്‍ സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി …
ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍
ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് (പെംറ) നടപടി. അമിതമായ വിദേശ ഉള്ളടക്കം ഉള്ള ടി.വി ചാനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വരും മാസങ്ങളില്‍ പാക് ഡി.ടി.എച്ച് സര്‍വീസുകളില്‍ ഇത് സജ്ജീകരിക്കും. പെര്‍മ നിയമങ്ങള്‍ പ്രകാരം …
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ നക്ഷത്രങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ നക്ഷത്രങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകന്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ നക്ഷത്രങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015 രൂപീകരിച്ച് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. മന്ത്രിമാരടങ്ങുന്ന കമ്മിറ്റി ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും …