സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉത്തര കൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചത്. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ പട്ടികയില്‍നിന്ന് ഉത്തര കൊറിയയെ ഒഴിവാക്കിയിരുന്നു. ആണവ നിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഇത്.തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്. തങ്ങളുടെ അധീനതയില്‍പ്പെടുന്ന സ്ഥലം എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. ‘തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന’ സ്ഥലത്ത് ഇന്ത്യന്‍ നേതാക്കളുടെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ചൈന വ്യക്തമാക്കി. തെക്കന്‍ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ …
സ്വന്തം ലേഖകന്‍: മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഇന്ത്യക്കെതിരെ വ്യാജ പ്രചരണം, പാകിസ്താന്‍ പ്രതിരോധ സേനയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. കുപ്രചരണങ്ങള്‍ നടത്താന്‍ ദില്ലി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനാണ് ട്വിറ്റര്‍ അധികൃതരുടെ നടപടി. കവല്‍പ്രീത് കൗര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളാണ് പാകിസ്താന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത്. ദില്ലിയിലെ ജുമാ മസ്ജിദിന്റെ മുമ്പില്‍ …
സ്വന്തം ലേഖകന്‍: എഴുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിന്‍ഡ്‌സര്‍ കാസിലില്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. മറ്റ് ആഘോഷ പരിപാടികളില്ലെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ജോര്‍ജ് ആറാമന്‍ രാജാവിന്റെ മൂത്ത മകളായ എലിസബത്തും ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകുമാരനായിരുന്ന ഫിലിപ്പും 1947ലാണു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹസമയത്ത് …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഡിസംബര്‍ നാലിനെന്ന് സൂചന. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം അനുസരിച്ച് അടുത്ത മാസം ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് …
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ രോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടുന്നു. മ്യാന്‍മറും ബംഗ്ലാദേശും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആവശ്യപ്പെട്ടു. ധാക്കയിലെ ചൈനീസ് എംബസിയില്‍ മാധ്യമങ്ങളോടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ രോഹിംഗ്യന്‍ വിഷയത്തില്‍ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിന് ചൈനയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വാംഗ് …
സ്വന്തം ലേഖകന്‍: കുവൈത്ത് വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വിദേശികള്‍ക്കായി നിര്‍മിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആസ്പത്രികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലെ വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസായ 50 ദിനാര്‍ 130 ദിനാറായി കൂട്ടാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി അഹ്മദി ഗവര്‍ണറേറ്റില്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആസ്പത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങി. …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രം പത്മാവതി കൂടുതല്‍ വിവാദങ്ങളിലേക്ക്, ചിത്രത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരും രംഗത്ത്. രജ്പുത് വിഭാഗത്തിന്റെ വികാരം കണക്കിലെടുത്ത്, സിനിമയില്‍ മാറ്റംവരുത്തണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് ആവശ്യം. അതേസമയം, സര്‍ട്ടിഫൈ ചെയ്യുന്നതിനുമുന്‍പ്, മാധ്യമപ്രവര്‍ത്തകര്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ജോഷിയും രംഗത്തെത്തി. പത്മാവതി സിനിമ, …
സ്വന്തം ലേഖകന്‍: യുഎസിലെ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ അഴിച്ചുമാറ്റിയതായി പരാതി. വിര്‍ജീനിയയിലെ ലേക്ക് ബ്രഡോക്ക് ഹൈസ്‌കൂളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ ഊരിയെടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. അധ്യാപകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം വിദ്യാര്‍ഥിനി വിശ്രമമുറിയിലേക്ക് ഓടുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി ഹിജാബിന് പുറമേ …
സ്വന്തം ലേഖകന്‍: മിസൈല്‍ പരീക്ഷണങ്ങളിലാതെ രണ്ടു മാസമായി ഉത്തര കൊറിയ നിശബ്ദം, കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായതു മൂലമെന്ന് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായത് കൊണ്ടാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തതെന്ന് ന്യൂസ്.കോമാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്വകാര്യ അന്വേഷണ എജന്‍സികളെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഹൃദ്രോഗവും പ്രമേഹവും രക്ത സമര്‍ദ്ദവും …