സ്വന്തം ലേഖകന്‍: ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാക്കിലും സിറിയയിലും ഐഎസിനെ പരാജയപ്പെടുത്തിയെന്ന് തത്സമയ ടിവി സംപ്രേഷണത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ഇനിയും ചില അവശിഷ്ടങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഈ ഭീകരസംഘടനയുടെ വേരറത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസിന്റെ കഥ കഴിഞ്ഞെന്ന് ഇറാന്റെ പരമോന്നത നേതാവിന് അയച്ച സന്ദേശത്തില്‍ വിപ്ലവഗാര്‍ഡുകളുടെ …
സ്വന്തം ലേഖകന്‍: മൈസൂരുവില്‍ എണ്‍പത്തിയഞ്ചുകാരിയായ യാചകി ക്ഷേത്രം പുതുക്കി പണിയാന്‍ നല്‍കിയത് രണ്ടര ലക്ഷത്തോളം രൂപ. എം.വി. സീതാലക്ഷ്മി എന്ന വൃദ്ധയാണ് വര്‍ഷങ്ങളായുള്ള തന്റെ സമ്പാദ്യം മൈസൂരുവിലെ വൊണ്ടിക്കൊപ്പലിലുള്ള പ്രസന്ന ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് കൈമാറിയത്.വീട്ടുജോലിചെയ്തിരുന്ന ഇവര്‍ പ്രായാധിക്യത്താല്‍ പത്തു വര്‍ഷം മുമ്പാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ രാവിലെയും വൈകീട്ടുമാണ് ഇവരെത്താറുള്ളത്. യാദവഗിരി റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍, പാര്‍ട്ടികള്‍ എങ്ങുമെത്താത്ത ചര്‍ച്ചകള്‍ നിര്‍ത്തി ഒരു തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിന്റെ അന്ത്യശാസനം. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ചാന്‍സലര്‍ അംഗല മെര്‍കലിന്റെ കണ്‍സര്‍വേറ്റീവ് സഖ്യവുമായി ഗ്രീന്‍, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകളില്‍നിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിന്‍വാങ്ങിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള …
സ്വന്തം ലേഖകന്‍: കനത്ത മഴയിലും വെള്ളക്കെട്ടിലും സ്തംഭിച്ച് ജിദ്ദ, വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് പോലെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം മഴ തകര്‍ത്തു പെയ്യുകയായിരുന്നു. മഴയില്‍ റോഡുകളിലും ടണലുകളിലും മറ്റും വെള്ളം കയറി പലയിടത്തും ഗതാഗതം സ്തംഭനമുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തലേന്ന് …
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ വന്‍ ചാവേര്‍ ആക്രമണം, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ആരാധനാലയത്തില്‍ പ്രഭാത പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിലാണ് അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത്. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയില്‍നിന്ന് 2014ല്‍ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി. നൈജീരിയയയുടെ വടക്കുകിഴക്കന്‍ …
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ അട്ടിമറി നടത്തിയ പട്ടാള ഭരണകൂടം പ്രസിഡന്റ് മുഗാബെയെ രാജിവെപ്പിച്ചു, രാജിവെക്കാനുള്ള തീരുമാനം ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ. 1980 മുതല്‍ സിംബാബ്!വെയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയായ സനു–പിഎഫ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബയെ അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് എമേഴ്‌സന്‍ നന്‍ഗാഗ്വയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍നിന്നു വിദേശികള്‍ സ്വരാജ്യത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി പ്രതിനിധിസഭ. മുന്നൂറ് ദിനാറില്‍ കുറവു പണം അയയ്ക്കുമ്പോള്‍ ഒരുദിനാറും കൂടുതല്‍ അയയ്ക്കുമ്പോള്‍ 10 ദിനാറും ചുമത്താനാണു നീക്കം. ഇതിലൂടെ ഖജനാവിലേക്കു കുറഞ്ഞതു ഒന്‍പതു കോടി ദിനാര്‍ എത്തുമെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു അയവ് ഉണ്ടാകുമെന്നും നി!ര്‍ദേശം സമര്‍പ്പിച്ച ജമാല്‍ ദാവൂദ് …
സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു. ലോകമെമ്പാടും ബോക്‌സ് ഓഫീസില്‍ തരംഗമായ ടൈറ്റാനിക് പുറത്തിറങ്ങി 20 വര്‍ഷം പിന്നിടുമ്പോള്‍ രണ്ടാമതും ചിത്രം തിയറ്ററിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രെയിലറും ഇറക്കിയിട്ടുണ്ട്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടെറ്റാനിക് പുറത്തിറങ്ങിയതിന്റെ 20 …
സ്വന്തം ലേഖകന്‍: തുര്‍ക്കി സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍, ധനസഹായം വെട്ടിക്കുറക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍. ഉര്‍ദുഗാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തിനുള്ള ധനസഹായം വെട്ടിക്കുറക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു)അറിയിച്ചു. ഇ.യു നല്‍കാനിരുന്ന ആയിരത്തിലധികം കോടി രൂപയുടെ ധനസഹായമാണ് ഇതോടെ തുര്‍ക്കിക്ക് നഷ്ടമാവുക. ധനസഹായം പിന്‍വലിക്കുന്നതായി യൂറോപ്യന്‍ പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി, സെപ്റ്റംബര്‍ 25ന് നടന്ന അഭിപ്രായ വോട്ടെടുപ്പാണ് രാജ്യത്തെ പരമോന്നത കോടതി അസാധുവാക്കിയത്. വിധി ഇറാഖ് കുര്‍ദിസ്താന്‍ മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചന. ഹിതപരിശോധനയില്‍ പങ്കെടുത്ത മഹാഭൂരിപക്ഷവും ഇറാഖില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചിരുന്നു. …