സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നൂറു ശതമാനം വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിച്ച സൈബര്‍ നിയമങ്ങളെയും സുരക്ഷയെയും സംബന്ധിച്ച രണ്ടു ദിന കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖകളില്‍, പ്രത്യേകിച്ച് സാമ്പതിക മേഖലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. 2016, 17 …
സ്വന്തം ലേഖകന്‍: യൂറോപ്പ് ഇനിയും ഭീഷണിയുടെ സ്വരം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. സമ്മര്‍ദ്ദ തന്ത്രവുമായി തങ്ങളെ ഭീഷണിപ്പെടുത്താന്‍ ഇനിയും യൂറോപ്പ് ശ്രമം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന് ഇറാന്‍ സൈന്യത്തിന്റെ ഡപ്യൂട്ടി തലവന്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ മിസൈലുകള്‍ 2000 കിലോമീറ്റര്‍ ദൂരപരിധി പാലിക്കുന്നത് സാങ്കേതിക പരിജ്ഞാനം ഇല്ലാഞ്ഞിട്ടല്ല. ഞങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുസ്ലീം പള്ളിയിലെ ഭീകരാക്രമണം, ഈജിപ്ഷ്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി തുടങ്ങി, ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം. പള്ളിയില്‍ ആരാധനയ്ക്കായി എത്തിയ നൂറു കണക്കിനു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും ഭീകരതാവളങ്ങള്‍ തകരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര സിനായിയോടു ചേര്‍ന്ന …
സ്വന്തം ലേഖകന്‍: ചൈനയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്കുമേല്‍ മരുന്നു പരീക്ഷണവും ലൈംഗികാതിക്രമവും, രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈനയിലെ പ്രശസ്ത ആര്‍വൈബി എഡ്യുക്കേഷന്‍ ന്യൂ വേള്‍ഡ് കിന്റര്‍ഗാര്‍ട്ടന്റെ കാവ്‌യാങ് ജില്ലയിലെ സെന്ററിലാണു സംഭവം. അതേസമയം ചൈനീസ് പട്ടാളക്കാരാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളുടെ …
സ്വന്തം ലേഖകന്‍: പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും പദ്മാവതി സിനിമയ്ക്കും എതിരെയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റു നേരം പൂര്‍ണമായും ചലച്ചിത്ര നിര്‍മാണത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തില്‍ ചലച്ചിത്ര–ടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന എല്ലാ വിഭാഗക്കാരും …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു, സൈന്യവും പ്രതിഷേധക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക്, സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക വിലക്ക്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ സൈന്യം പ്രതിഷേധക്കാരെ തുരത്താന്‍ നടത്തുന്ന നീക്കങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള …
സ്വന്തം ലേഖകന്‍: കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. നേരത്തെ ആറ് വര്‍ഷമായിരുന്ന ശിക്ഷ 13 വര്‍ഷവും അഞ്ച് മാസവുമായാണ് ഉയര്‍ത്തിയത്. 2013 വാലന്റൈന്‍സ് ദിനത്തിലാണ് കാമുകിയായ റീവ സ്റ്റിന്‍കാംപിനെ പിസ്റ്റോറിയസ് വെടിവെച്ചുകൊന്നത്. എന്നാല്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ആളാണെന്ന് കരുതിയാണ് വെടിവെച്ചതെന്നും അത് തന്റെ കാമുകിയാണെന്ന് അറിയില്ലെന്നുമായിരുന്നു …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ കൈക്കുഞ്ഞുമായി നഗരസഭാ സമ്മേളനത്തിനെത്തിയ വനിതാ അംഗത്തെ ചേംബറില്‍ നിന്ന് പുറത്താക്കിയ അംഗങ്ങളുടെ നടപടി വിവാദമാകുന്നു. യുക ഒകാറ്റയാണ് ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കന്‍ കുമാമോടൊ സിറ്റി നഗരസഭയിലെത്തിയത്. എന്നാല്‍ കൈക്കുഞ്ഞുമായി സമ്മേളനത്തിനെത്തിയ ഒകാറ്റയോട് ചേംബറില്‍ നിന്ന് പുറത്തു പോകണമെന്ന് മറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. നിയമ പ്രകാരം, അംഗങ്ങള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും സിറ്റി ഉദ്യോഗസ്ഥര്‍ക്കും …
സ്വന്തം ലേഖകന്‍: അയോധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കൂവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിര്‍മിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുസ്ലീം പള്ളിയില്‍ വന്‍ സ്‌ഫോടനവും വെടിവെപ്പും, 235 പേര്‍ കൊല്ലപ്പെട്ടു, ചെയ്തത് ആരായാലും കനത്ത തിരിച്ചടി ഉറപ്പെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്. വടക്കന്‍ സിനായിയിലെ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും തീവ്രവാദികളുടെ വെടിവെപ്പിലുമാണ് 235 പേര്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. അല്‍അരിഷ് നഗരത്തിനടുത്ത ബിര്‍ അല്‍അബെദിലെ അല്‍റൗദ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയാണ് …