സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പത്തിലൊന്ന് മരുന്നുകളും വ്യാജനോ ഗുണനിലവാരം ഇല്ലത്തവയോ ആണെന്ന് ലോകാരോഗ്യ സംഘടന. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ പത്തിലൊന്നും നിലവാരം കുറഞ്ഞതോ വ്യാജനോ ആണെന്നും ഇക്കാരണത്താല്‍ ചികിത്സ ഫലിക്കില്ലെന്നു മാത്രമല്ല, ഗുരുതരമായ പുതിയ രോഗങ്ങള്‍ക്കും ഇവ കാരണമാകുമെന്നും ന്ന് ലോകാരോഗ്യ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.. ഇന്ത്യ ഉള്‍പ്പെടെ വികസ്വര, …
സ്വന്തം ലേഖകന്‍: മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കെതിരായുള്ള പരസ്യത്തില്‍ പൂര്‍ണ നഗ്‌നരായി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. പീപ്പര്‍ ഫോര്‍ ദി എത്തിക്കള്‍ ട്രീറ്റ്‌മെന്റ് (പെറ്റ) എന്ന സംഘടനയുടെ പരസ്യത്തിലാണ് ദമ്പതികള്‍ പൂര്‍ണ്ണ നഗ്‌നരായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ക്, നോട്ട് മിങ്ക് എന്ന ക്യാപ്ഷനോടു കൂടിയ ഇവരുടെ ഫോട്ടോ അടങ്ങിയ പരസ്യം പെറ്റ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ …
സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം. വടക്കന്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ ഈ നദിയിലെ ജലം ഉപയോഗശൂന്യമായതിനു പിന്നില്‍ 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണെന്ന …
സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ ഓട്ടം തുടങ്ങി. സൗദി റെയില്‍വേ കമ്പനിയുടെ ട്രെയിന്‍ ഹായില്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പരമ്പരാഗത നൃത്തങ്ങളുടെ അകമ്പടിയോടെ വന്‍സ്വീകരണമാണ് സ്വദേശികളും വിദേശികളും ചേര്‍ന്ന് ഒരുക്കിയത്. അല്‍ ഖസിം പ്രവിശ്യയെ തലസ്ഥാനമായ റിയാദുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വീസ്. റിയാദില്‍ നിന്ന് മജ്മ, ഖസിം എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ടാണ് …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം. റോഹിംഗ്യ മുസ്ലിംകളോടുള്ള ക്രൂരതകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന മ്യാന്‍മറില്‍ സൂക്ഷ്മായി തെരഞ്ഞെടുത്ത വാക്കുകളാണ് മാര്‍പാപ്പ ഉപയോഗിച്ചത്. റോഹിംഗ്യകളെക്കുറിച്ച് നേരിട്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം മ്യാന്മറിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതിനാലായിരുനു ഇത്. റോഹിന്‍ക്യ …
സ്വന്തം ലേഖകന്‍: ഇവാന്‍കാ ട്രംപിന് ഊഷ്മള വരവേല്‍പ്പുമായി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗ്‌ളോബല്‍ ബിസിനസ് മീറ്റില്‍ സംബന്ധിക്കാനാണ് ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും മുഖ്യ ഉപദേശകയുമായ ഇവാന്‍കാ ട്രംപും മോദിയും ഇവാന്‍ക …
സ്വന്തം ലേഖകന്‍: ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നു വീട്ടുതടങ്കലില്‍ നിന്നു മോചിതനായതിനു പിന്നാലെയാണ് യുഎന്നിനെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ …
സ്വന്തം ലേഖകന്‍: ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു. മൗണ്ട് അഗോങ്ങോ അഗ്‌നിപര്‍വതമാണ് തുടര്‍ച്ചയായി പുകയും ചാരവും വമിപ്പിച്ച് ജനജീവിതം താറുമാറാക്കിയത്. തുടര്‍ച്ചയായി പുക ഉയരുന്നതിനാല്‍ രണ്ടാം ദിവസവും ബാലിയിലെ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം തുറക്കാത്തതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. 443 വിമാന …
സ്വന്തം ലേഖകന്‍: മേഖലയെ വിറപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് ഏതാണ്ട് അമ്പതു മിനിട്ട് പറന്ന ശേഷം ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ …
സ്വന്തം ലേഖകന്‍: റോഹിംഗ്യ പ്രശ്‌നം എടുത്തു പറയാതെ എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിനോട് മാര്‍പാപ്പ. മ്യാന്‍മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലുടനീളം വംശീയ അവകാശങ്ങള്‍ക്കായി ശക്തമായി വാദിച്ച മാര്‍പാപ്പ പക്ഷേ, ‘റോഹിംഗ്യ’ എന്ന വാക്ക് ഒഴിവാക്കി. മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ …