സ്വന്തം ലേഖകന്‍: ട്രംപിന് അതൃപ്തി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സന്റെ കസേര തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടില്ലേര്‍സണെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ടില്ലേര്‍സണിനു പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കും. സിഐഎ നേതൃത്വത്തിലേക്ക് സെനറ്റര്‍ ടോം കോട്ടനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഉത്തര്‍ പ്രദേശ് മുന്നില്‍, കേരളം നാലാമത്. 2016 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. 2016ല്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ 9.5 ശതമാനവും നടന്നത് ഉത്തര്‍പ്രദേശിലായിരുന്നു. ബലാത്സംഗ കേസുകളില്‍ ദേശീയ തലത്തില്‍ 12.4 ശതമാനമാണ് വര്‍ധനവ്. …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന്റെ മിസൈല്‍ പരീക്ഷണം, ഉത്തര കൊറിയയുമായുള്ള എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളോട് അമേരിക്ക. യു.എന്‍ രക്ഷാ സമിതിയില്‍ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ബന്ധം ഉപേക്ഷിക്കുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമെന്നതിനാല്‍ അത്തരം നടപടിക്ക് കഴിയില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: മാര്‍പാപ്പ ബംഗ്ലാദേശില്‍, ആരാണ് മാര്‍പാപ്പയെന്ന ചോദ്യവുമായി അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിംഗ്യകള്‍. നാലു ദിവസത്തെ മ്യാന്മര്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അയല്‍രാജ്യമായ ബംഗ്ലാദേശിലെത്തി. മൂന്നു ദിവസമാണ് അദ്ദേഹം ബംഗ്ലാദേശില്‍ തങ്ങുക. അതിനിടെ റോഹിംഗ്യ അഭയാര്‍ഥികളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് അബ്ദുല്‍ ഹാമിദിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍പ്രതിനിധികളും …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ സിഖ് വനിതാ മേയറായി പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോര്‍ണിയയിലെ യൂബ സിറ്റിയിയുടെ മേയറായാണ് പ്രീത് ദിദ്ബാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ അഞ്ചിന് പ്രീത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2014 മുതല്‍ പ്രീത് യൂബ സിറ്റിയിലെ വൈസ് മേയറാണ്. യു.എസില്‍ സിഖ് മേയര്‍മാര്‍ ധാരാളമുണ്ട്, എന്നാല്‍ ആദ്യമായാണ് വനിത മേയര്‍ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: മിസ്സിസിപ്പിയിലും മെല്‍ബണിലും ഇന്ത്യന്‍ വംശജര്‍ക്കു നേരെ മോഷ്ടാക്കളുടെ ആക്രമണം, മിസ്സിസിപ്പിയില്‍ യുവാവ് വെടിയേറ്റു മരിച്ചു, മെല്‍ബണില്‍ ഇന്ത്യന്‍ വംശജന് കണ്ണ് നഷ്ടമായി. 21 കാരനായ സന്ദീപ് സിംഗ് എന്ന യുവാവിനെയാണ് വയറ്റില്‍ വെടിയേറ്റ നിലയില്‍ മിസിസിപ്പിയിലെ ജാക്‌സണ്‍ സിറ്റിയില്‍ സ്വന്തം വീടിനു മുന്നില്‍ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.മോഷണ ശ്രമത്തെ തുടര്‍ന്നായിരുന്നു വെടിവയ്‌പ്പെന്നു പോലീസ് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, വികൃതമായ മുഖം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി ഉറുഗ്വേ യുവതി. ഉറുഗ്വേ സ്വദേശിയായ അഡോള്‍ഫിന കാമെലി ഓര്‍ട്ടിഗോസായെന്ന 21 കാരികാരിയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ലഭിക്കുന്ന ലൈക്കിനും കമന്റിനും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയയായത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം മൂലം വികൃതമായ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍. തീവ്ര വലതു സംഘടനയായ ബ്രിട്ടണ്‍ ഫസ്റ്റ് ഡപ്യൂട്ടി ലീഡര്‍ ജയ്ദ ഫ്രാന്‍സണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ട്രംപ് വിവാദത്തില്‍ കുടുങ്ങിയത്. ഫ്രാന്‍സണിന്റെ മൂന്നു മുസ്‌ലിം വിരുദ്ധ ട്വീറ്റുകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്. മുസ്‌ലിം അഭയാര്‍ഥി ഡച്ചുകാരനായ കുട്ടിയെ …
സ്വന്തം ലേഖകന്‍: വിചാരണക്കിടെ പ്രതി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്‌നിയന്‍ കമാന്‍ഡറായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ (72) ണ് കോടതി മുറിയില്‍ ആത്മഹത്യ ചെയ്തത്. 1992, 95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഇനി മുതല്‍ സിങ്കപ്പൂരിലെ ചാങ്ങി നേവല്‍ ബേസാണ് ഇന്ത്യന്‍ സൈനിക കപ്പലുകള്‍ക്ക് പ്രവേശിക്കാനും നങ്കൂരമിടാനും അവിടെനിന്ന് ഇന്ധനം നിറയ്ക്കാനും ഇന്ത്യയ്ക്കായി തുറന്നു നല്‍കുന്നത്. നിലവില്‍ നാവികസേനയ്ക്ക് സിങ്കപ്പൂര്‍ തുറമുഖത്തില്‍ പ്രവേശിക്കാന്‍ …