1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2017

സ്വന്തം ലേഖകന്‍: മിസ്സിസിപ്പിയിലും മെല്‍ബണിലും ഇന്ത്യന്‍ വംശജര്‍ക്കു നേരെ മോഷ്ടാക്കളുടെ ആക്രമണം, മിസ്സിസിപ്പിയില്‍ യുവാവ് വെടിയേറ്റു മരിച്ചു, മെല്‍ബണില്‍ ഇന്ത്യന്‍ വംശജന് കണ്ണ് നഷ്ടമായി. 21 കാരനായ സന്ദീപ് സിംഗ് എന്ന യുവാവിനെയാണ് വയറ്റില്‍ വെടിയേറ്റ നിലയില്‍ മിസിസിപ്പിയിലെ ജാക്‌സണ്‍ സിറ്റിയില്‍ സ്വന്തം വീടിനു മുന്നില്‍ കണ്ടെത്തിയത്.

ഞായറാഴ്ചയായിരുന്നു സംഭവം.മോഷണ ശ്രമത്തെ തുടര്‍ന്നായിരുന്നു വെടിവയ്‌പ്പെന്നു പോലീസ് അറിയിച്ചു. ജാക്‌സണ്‍ സിറ്റിയില്‍ ഈ വര്‍ഷം നടക്കുന്ന അമ്പത്തിയെട്ടാമത്തെ കൊലപാതകമാണ് ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മെല്‍ബണില്‍ മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തിനിടെയാണ് കത്തിക്കുത്തേറ്റ് ഇന്ത്യന്‍ വംശജന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടത്. അജിത് സിംഗ് ഫറാര്‍ (58) എന്നയാള്‍ക്കാണ് ഫാം ഹൗസില്‍ നടന്ന മോഷണശ്രമത്തിനിടെ കണ്ണ് നഷ്ടപ്പെട്ടത്. നാലുമോഷ്ടാക്കള്‍ ചേര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.