സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ട്രംപ് ബുധനാഴ്ച ജറുസലേം സന്ദര്‍ശനത്തിന്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമോ ഇല്ലയോ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍, അമേരിക്കയുടെ നീക്കത്തിനെതിരേ പലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചാല്‍ അത് ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാമെന്ന പ്രതീക്ഷ …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സെക്രട്ടറി ഗൈസ് അല്‍ ഗാനിന്റേതെന്നാണ് വിവാദ നിര്‍ദേശം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നു തന്നെ ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. സ്വദേശികള്‍ ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത് തന്നെ വാടകയ്ക്ക് നല്‍കാനാണെന്നും …
സ്വന്തം ലേഖകന്‍: പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗിക വേഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ നൃത്തം, വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ് വകുപ്പ്. ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്ന എഎസ്‌ഐയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്. ഹിരാപൂര്‍ എഎസ്‌ഐ കൃഷ്ണസദന്‍ മൊണ്ടാലാണ് സ്റ്റേഷനകത്ത് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. വീഡിയോ …
സ്വന്തം ലേഖകന്‍: എസ്എംഎസിന് ഇരുപത്തഞ്ചു വയസ്, വാട്‌സാപ്പിന്റേയും മെസഞ്ചറിന്റേയും കടുത്ത മത്സരം നേരിട്ട് കുഞ്ഞന്‍ മെസേജ് മുന്നോട്ടെന്ന് ടെക് ലോകം. 1992 ഡിസംബര്‍ മൂന്നിന് വൊഡാഫോണ്‍ കന്പനിയിലെ എന്‍ജിനിയറായിരുന്ന നീല്‍ പാപ്‌വര്‍ത്താണ് ഷോര്‍ട്ട് മെസേജ് സര്‍വീസ് അഥവാ എസ്എംഎസ് എന്നറിയപ്പെടുന്ന ആദ്യ കുഞ്ഞന്‍ മെസേജ് അയച്ചത്. സ്വീകര്‍ത്താവ് വൊഡാഫോണിന്റെ ഡയറക്ടര്‍ റിച്ചാര്‍ഡ് ജാര്‍വിസ്. സന്ദേശം മെറി …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആണവ നിലയത്തെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൗതി വിമതര്‍ മിസൈല്‍ തൊടുത്തതായി റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് യുഎഇ. മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചെന്നു ഹൗതികള്‍ അവകാശപ്പെട്ടപ്പോള്‍ ഇത്തരമൊരു മിസൈല്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് യുഎഇയുടെ നിലപാട്. യുഎഇയ്ക്ക് മിസൈല്‍ പ്രതിരോധ സംവിധാനമുണ്ടെന്നും ഏതു മിസൈല്‍ ആക്രമണത്തെയും പരാജയപ്പെടുത്താനാവുമെന്നും വാം ന്യൂസ് ഏജന്‍സി അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി, കരാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ചേര്‍ന്നു പോകില്ലെന്ന് ന്യായം. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഗോള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാറില്‍ നിന്നാണ് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കേ 2016 ലാണ് യുഎസ് കരാറില്‍ അംഗമായത്. …
സ്വന്തം ലേഖകന്‍: ഇന്ത്യ ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡല്‍ഹിയിലെ മലിനവായു വില്ലനായി, ശ്വാസം മുട്ടി മാസ്‌ക് ധരിച്ച് ലങ്കന്‍ കളിക്കാര്‍. ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഫീല്‍ഡ് ചെയ്യാനിറങ്ങിയ ശ്രീലങ്കന്‍ കളിക്കാര്‍ മോശം കാലാവസ്ഥ മൂലം ഫീല്‍ഡ് വിടേണ്ടി വന്നു.മല്‍സരത്തിന്റെ ഭൂരിഭാഗം സമയത്തും മാസ്‌ക് ധരിച്ചാണ് ലങ്കന്‍ …
സ്വന്തം ലേഖകന്‍: ക്ലാസില്‍ ആറു വയസുകാരന്‍ അല്ലാഹു എന്ന് ആവര്‍ത്തിച്ച് പറഞ്ഞു, യുഎസില്‍ സ്‌കൂള്‍ അധ്യാപിക പോലീസിനെ വിളിച്ചു വരുത്തി. അമേരിക്കന്‍ സ്‌കൂളില്‍ ഭിന്നശേഷിയുള്ള ആറു വയസുകാരന്‍ അല്ലാഹു എന്നു പദം ആവര്‍ത്തിച്ച് ഉരുവിട്ടതോടെ അധ്യാപിക കുട്ടി തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസില്‍ വിവരമറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് സുലൈമാന്‍ എന്ന വിദ്യാര്‍ഥി ഭിന്നശേഷിക്കാരനാണെന്നും അവന് മതിയായ …
സ്വന്തം ലേഖകന്‍: ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് മാനുഷി പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്. ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് …
സ്വന്തം ലേഖകന്‍: ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയയന്റെ വാഹനം ജനങ്ങള്‍ മൂന്നു മിനിറ്റോളം തടഞ്ഞുവച്ചു. ദുരിതബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചയിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് …