സ്വന്തം ലേഖകന്‍: മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ്, പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസുടുക്കാന്‍ വനിതാ കമ്മീഷന്‍. ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കസമൂഹ മാധ്യമങ്ങളിള്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ വനിതാ മ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിന് കമ്മിഷന്‍ നിര്‍ദ്ദേശം …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി; സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട്. തെരേസ മേയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് ചാവേര്‍ ആക്രമണം നടത്തി പ്രധാനമന്ത്രിയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് സ്‌കൈ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിവന്ന …
സ്വന്തം ലേഖകന്‍: ആധാര്‍ നമ്പര്‍ ലഭിക്കാത്ത പ്രവാസികള്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല, വിശദീകരണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടും എന്ന റിസര്‍വ് ബാങ്ക് അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം. ജിദ്ദ കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ മലയാളികളായ വളത്തച്ഛനേയും വളര്‍ത്തമ്മയേയും പ്രതിരോധത്തിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഒക്ടോബര്‍ എഴിനു രാവിലെ ഷെറിന്റെ മുറിയില്‍ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്‌ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതെന്നുമാണ് ദമ്പതികളായ വെസ്‌ലിയുടേയും സിനിയുടേയും മൊഴി. എന്നാല്‍ അന്നേ ദിവസം …
സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കൊടുങ്കാറ്റ്, കണ്ണീര്‍ തോരാതെ കേരള തീരം, കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം, ദുരിത ബാധിതക്കാര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ കണ്ണുകള്‍ ബ്രിട്ടന്റെ കിരീടാവകാശിയായ നാലു വയസുകാരന്‍ ജോര്‍ജ് രാജകുമാരനു മേലും, ജോര്‍ജിന്റെ സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ രഹസ്യമായി കൈമാറിയ ആള്‍ കുടുങ്ങി. ജോര്‍ജിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ മെസേജിങ് ആപ്പ് ആയ ‘ടെലഗ്രാമി’ലൂടെയാണു കൈമാറിയ മുപ്പത്തിയൊന്നുകാരന്‍ ഹുസ്‌നൈന്‍ റാഷിദാണ് പിടിയിലായത്. റാഷിദിനെരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഭീകവാദ കുറ്റം ചുമത്തി. …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ യുഎസ് അംഗീകരിച്ചു, അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, രൂക്ഷമായ എതിര്‍പ്പുമായി അറബ് ലോകം. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലന്മിനെ അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേല്‍ –പലസ്തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: സിയറ ലിയോണിന്റെ 709 കാരറ്റ് സമാധാന വജ്രം 65 ലക്ഷം ഡോളറിന് സ്വന്തമാക്കി ബ്രിട്ടീഷ് ആഭരണ നിര്‍മാതാക്കള്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ കണ്ടെത്തിയ 709 കാരറ്റ് വജ്രമാണ് 65 ലക്ഷം ഡോളര്‍ (42.25 കോടി രൂപ) ലേലത്തില്‍ വിറ്റത്. സമാധാനത്തിന്റെ വജ്രമെന്നു വിശേഷിപ്പിക്കുന്ന അണ്ഡാകൃതിയിലുള്ള വജ്രം ലോകത്തില്‍ ഏറ്റവും വലുതാണെന്നാണ് കരുതപ്പെടുന്നത്. …
സ്വന്തം ലേഖകന്‍: ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അറബ് ലോകം, ശക്തമായ പ്രതിഷേഷത്തെ തുടര്‍ന്ന് ട്രംപ് പ്രഖ്യാപനം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കം അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അറബ് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് നയതന്ത്രകാര്യാലയം …
സ്വന്തം ലേഖകന്‍: നഷ്ടപരിഹാരത്തുക 50 ബില്യണ്‍ യൂറോയില്‍ ഉറപ്പിച്ചിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷികള്‍. ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും യോജിപ്പില്‍ എത്താനുണ്ടെന്നും അതിനാല്‍ അന്തിമ ഉടമ്പടി തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പറഞ്ഞത്. അടുത്ത മാസം നടക്കാനിരിക്കുന്ന …