സ്വന്തം ലേഖകന്‍: ട്രംപ് പ്രതിദിനം ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് എട്ടു മണിക്കൂര്‍ വരെ, യുഎസ് പ്രസിഡന്റിന്റെ ടിവി ഭ്രമം അതിരുകടക്കുന്നതായി ആരോപണം. ട്രംപ് ദിനം പ്രതി നാലുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയ്ക്കു സമയം ടിവിക്കു മുന്നില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റ ഉപദേഷ്ടാക്കളും വിശ്വസ്തരും ഉള്‍പ്പെടെ അറുപതോളം പേരെ ഇന്റര്‍വ്യൂ ചെയ്തശേഷം ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചതാണ് ഇക്കാര്യം. മാസ്റ്റര്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യെമന് എതിരേയുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയും ഇസ്രയേലുമായുള്ള ബന്ധം വെട്ടിമുറിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഞങ്ങളുടെ അയല്‍രാജ്യമായ സൗദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രശ്‌നവുമില്ല. യെമനിലെ …
സ്വന്തം ലേഖകന്‍: കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. സ്‌കൂളുകള്‍ പലതും അടച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതാണ് കടുത്ത ശൈത്യത്തിനു വഴിവയ്ക്കുന്നത്. ജനങ്ങളോട് മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യമാകമാനം ആംബര്‍ വെതര്‍ വാണിംഗ് …
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം. ജറൂസലം ഇസ്രയേല്‍ തലസ്ഥാനം ആയി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. ലബനാനില്‍ യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കുനേരെ സുരക്ഷസേന കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. യു.എസ് എംബസിയിലേക്കുള്ള റോഡ് ബാരിക്കേഡുകള്‍ …
സ്വന്തം ലേഖകന്‍: വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വികാസ് സച്‌ദേവ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പുറത്ത് …
സ്വന്തം ലേഖകന്‍: യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45 ഓടെ ചിക്കാഗോ അല്‍ബനി പാര്‍ക്കിന് സമീപമാണ് സംഭവം. സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴാണ് അക്ബറിന് വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ …
സ്വന്തം ലേഖകന്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനും കോണ്‍ഗ്രസും തമ്മില്‍ അവിഹിത ബന്ധം,ആഞ്ഞടിച്ച് മോദി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും …
സ്വന്തം ലേഖകന്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടി ഷെറിന്‍ മാത്യൂസിന്റെ അന്ത്യവിശ്രമ സ്ഥാനം വെളിപ്പെടുത്തി പോലീസ്. ഡാലസിലെ ടൊറന്റൈന്‍ ജാക്‌സന്‍ മോറോ കല്ലറയിലാണ് ഷെറിന്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകള്‍ ഷെറിനെ കലുങ്കിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ഏഴ് ആഴ്ചകള്‍ക്കു ശേഷമാണു സംസ്‌കാര സ്ഥലം പൊലീസ് …
സ്വന്തം ലേഖകന്‍: ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂര്‍ണമായും തുരത്തിയതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി, പോരാട്ടം അവസാനിപ്പിച്ചതായും പ്രഖ്യാപനം. ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളില്‍നിന്നെല്ലാം അവരെ തുരത്തിയശേഷമാണ് മൂന്നു വര്‍ഷമായി തുടര്‍ന്ന പോരാട്ടം അവസാനിപ്പിക്കുന്നതെന്നാണ് ഇറാഖ് വ്യക്തമാക്കുന്നത്. സിറിയയില്‍ ഐസിസിനെതിരെയുള്ള തങ്ങളുടെ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് രണ്ടു ദിവസം മുമ്പ് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചതിന് …
സ്വന്തം ലേഖകന്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ 68% പോളിംഗ്, ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. 2012ല്‍ 71. 3 ആയിരുന്നു പോളിംഗ്. അതേ സമയം, തെരഞ്ഞെടുപ്പിനിടെ ഇലക്‌ട്രോണിക് …