സ്വന്തം ലേഖകന്‍: കാറ്റലോണിയയില്‍ ഡിസംബര്‍ 21 ന് പ്രാദേശിക തെരഞ്ഞെടുപ്പ്; സ്പാനിഷ് സര്‍ക്കാരിന്റെ ലാത്തി കൊണ്ടുള്ള അടിച്ചമര്‍ത്തലിനുള്ള മറുപടി ബാലറ്റ് പേപ്പറിലൂടെയെന്ന് കാറ്റലോണിയന്‍ നേതാവ്. കാറ്റലോണിയന്‍ ഇടതു ചായ്‌വുള്ള എസ്‌ക്വേറ റിപ്പബ്ലിക്കാന ഡി കാറ്റലൂണിയ പാര്‍ട്ടിയുടെ നേതാവ് റുഫിയാനാണ് സ്പാനിഷ് സര്‍ക്കാരിന് ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായുള്ള അഭിപ്രായ സര്‍വേകളില്‍ റുഫിയാന്റെ പാര്‍ട്ടിക്ക് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഇനി ചൈനയ്ക്ക്; ആശങ്കയോടെ ഇന്ത്യ. ദക്ഷിണ സമുദ്രത്തിലെ ഹമ്പന്‍ടോട്ട തുറമുഖം ശ്രീലങ്ക ചൈനക്ക് 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറി. ചൈനയുടെ പൊതുമേഖല കമ്പനിയായ ചൈന മര്‍ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ്‌സിനാണ് ഇനി മുതല്‍ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല. അതേസമയം, ശ്രീലങ്കന്‍ തുറമുഖ അതോറിറ്റിക്ക് തുറമുഖത്തിന്റെ ഉടമസ്ഥാവകാശവും നിക്ഷേപമേഖലയും സ്വന്തമായിരിക്കും. …
സ്വന്തം ലേഖകന്‍: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി തള്ളി ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര തലത്തില്‍ യുഎസ് ഒറ്റപ്പെടുന്നു. ട്രംപിന്റെ നീക്കം പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യു.എസ്. ഒറ്റപ്പെട്ടത്. ജറുസലേം വിഷയം ഇസ്രയേലും പലസ്തീനും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിനുശേഷം യു.എന്‍. രക്ഷാസമിതി അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകന്‍: മോദിയോ രാഹുലോ തീപാറിയ പ്രചാരണ യുദ്ധത്തിനു ശേഷം ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ 977 സ്ഥാനാര്‍ ഥികള്‍ മത്സരരംഗത്തുണ്ട്. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണു …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പേടിക്കാതെ ജീവിക്കാന്‍ പറ്റിയ ഒരേയൊരു സംസ്ഥാനം കേരളം, അന്താരഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ തീപ്പൊരി പ്രസംഗവുമായി നടന്‍ പ്രകാശ് രാജ്. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഭയപ്പെടേണ്ട. എന്തിനെ കുറിച്ചും എനിക്ക് സംസാരിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ഒന്നാണിത്. ഇവിടെ ജീവിക്കാനാണ് എനിക്ക് ആഗ്രഹം. …
സ്വന്തം ലേഖകന്‍: പാക് ഭീകരര്‍ പാകിസ്താന്റെ ആത്മാര്‍ഥ സുഹൃത്തായ ചൈനയെ നോട്ടമിടുന്നു, ചൈനീസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാര്‍. ചൈനപാക് സാന്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ കഴിയുന്ന ചൈനക്കാര്‍ക്കാണ് ഭീകരരില്‍നിന്നു ഭീഷണിയുള്ളത്. ചൈനീസ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരേ ആക്രമണത്തിനു സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതായി ഇസ്‌ലാമാബാദിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ നല്കിയ അറിയിപ്പില്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പെറുവില്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പെറൂവിയന്‍ യുവതി മോണിക പാലോമിനോ തന്റെ നവജാത ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ശനിയാഴ്ചയാണ് മോണിക ഒരു ആണ്‍കുഞ്ഞിന് …
സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഇടപെട്ട് റഷ്യ, അമേരിക്കയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി. അമേരിക്കയുമായി ഉത്തര കൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. കൊറിയന്‍ തീരത്ത് ഓരോ ദിനവും സംഘര്‍ഷം വര്‍ധിക്കുന്ന …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദി കോടതി, പ്രതികരണത്തില്‍ മിതത്വം പാലിച്ച് സൗദി സര്‍ക്കാര്‍. അമേരിക്കയുടേത് നിരുത്തരവാദപരമായ നിലപാടാണെന്ന് സൗദി റോയല്‍ കോടതി വ്യക്താക്കി. ഫലസ്തീനോടൊപ്പമാണ് സൌദി. ഈ നിലപാടില്‍ മാറ്റമില്ലെന്നും കോടതി പറഞ്ഞു. നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നീതികേടാണെന്നും കോടതി പറഞ്ഞു. ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്ന ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ച് വധിക്കണമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. ഐഎസില്‍ ചേര്‍ന്നു യുദ്ധം ചെയ്യാനായി ഇറാക്കിലേക്കും സിറിയയിലേക്കും പോയ ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ചു വധിക്കണമെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗവിന്‍ വില്യംസണാണ് പ്രസ്താവിച്ചത്. 270 ലധികം ബ്രിട്ടീഷുകാര്‍ ഈ രാജ്യങ്ങളില്‍ ഐഎസിനോടൊപ്പം യുദ്ധം ചെയ്യുന്നുണ്ടെന്നാണു കണക്ക്. വ്യോമാക്രമണത്തിലൂടെ ഇവരെ …