സ്വന്തം ലേഖകന്‍: 2018 ല്‍ വരാനിരിക്കുന്നത് ദുബായിയുടെ സാമ്പത്തിക കുതിപ്പിന്റെ നാളുകളെന്ന് ദുബായ് പ്രധാനമന്ത്രി. അടുത്ത വര്‍ഷം യു എ ഇക്ക് ക്രിയാത്മകമായ നാളുകളാകുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. രാഷ്ട്രീയമായും ശാസ്ത്രീയമായും നിരവധി പുതിയ ചുവടുവെപ്പുകളാണ് രാജ്യം നടത്തുന്നത്. അതിശക്തമായ സമ്പദ് ഘടനയുടെ …
സ്വന്തം ലേഖകന്‍: യുഎസിലെ അലബാമ ഉപതെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കൈപൊള്ളി, 25 വര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം. യുഎസ് സെനറ്റിലേക്കു നടന്ന അലബാമ ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ 25 വര്‍ഷത്തിനു ശേഷം ആദ്യമായി അലബാമയില്‍നിന്നും സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡഗ് ജോണ്‍സാണ് …
സ്വന്തം ലേഖകന്‍: ബാങ്ക് അക്കൗണ്ട് ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2018 മാര്‍ച്ച് 31 വരെ നീട്ടി. പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസം വരെ സമയം നല്‍കിയിട്ടുണ്ട്. അല്ലാത്തവ പ്രവര്‍ത്തനരഹിതമാകും. വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്രധനകാര്യമന്ത്രാലയം …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും വലിയ കുറ്റകൃത്യം, ആഞ്ഞടിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. നടപടി രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ജറുസലം എല്ലായ്‌പ്പോഴും പലസ്തീന്റെ തലസ്ഥാനമായിരിക്കുമെന്നും തുര്‍ക്കിയില്‍ അടിയന്തരമായി ചേര്‍ന്ന മുസ്!ലിം നേതാക്കളുടെ യോഗത്തില്‍ അബ്ബാസ് അറിയിച്ചു. അമ്പതിലേറെ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരും മന്ത്രിമാരും ഇസ്താംബൂളിലെ യോഗത്തില്‍ പങ്കെടുക്കാന്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആകാശത്തൊരു പ്രസവം, പുതിയ കുഞ്ഞ് അതിഥിക്ക് ഭൂമിയിലേക്ക് സ്വാഗതമെന്ന് ആശംസാ പ്രവാഹം. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും അമ്മയും പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് പാക് എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിലെ മദീനയില്‍ നിന്നും മുള്‍ട്ടാനിലേക്ക് പോയ പാക് എയര്‍ലൈന്‍സിന്റെ പികെ 716 …
സ്വന്തം ലേഖകന്‍: ബക്കിങാം കൊട്ടാരത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍, പ്രതിക്ക് ഭീകര ബന്ധം ഇല്ലെന്ന് അധികൃതര്‍. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങാം കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് അറസ്റ്റു ചെയ്തു. വിവരം കിട്ടി മൂന്നു മിനിറ്റിനകം ഇയാളെ കസ്റ്റഡിയിലെടുക്കാനായെന്നു മെട്രോപ്പൊലിറ്റന്‍ പോലീസ് വ്യക്തമാക്കി. അക്രമിയുടെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു. അക്രമിക്കു ഭീകരബന്ധം ഉള്ളതായി …
സ്വന്തം ലേഖകന്‍: ‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്,’ ദുഃഖകരമായ തന്റെ പ്രണയ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാര്‍വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും വ്യക്തമാക്കിയത്. …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്. സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബംഗ്ലാദേശില്‍നിന്ന് 2011ല്‍ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഐ എസ് അനുഭാവിയാണ് അഖായിദെന്ന് ന്യൂയോര്‍ക് പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കുടിയേറ്റനയം പരിഷ്‌കരിക്കണമെന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.ബന്ധുക്കളുടെ …
സ്വന്തം ലേഖകന്‍: അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ. ചൈനീസ് സൂപ്പര്‍മാര്‍ എന്നറിയപ്പെടുന്ന 26കാരന്‍ വു യോങിങാണ് സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. 62 നിലകളുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു …
സ്വന്തം ലേഖകന്‍: റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രി. സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. സിറിയയിലെ സൈനിക നീക്കത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് പ്രധാന പിന്തുണ നല്‍കിയിരുന്നത് റഷ്യയായിരുന്നു. സിറിയയില്‍ നിന്ന് ഭാഗികമായി സൈന്യത്തെ പിന്‍വലിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് …