1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2017

സ്വന്തം ലേഖകന്‍: മോദിയോ രാഹുലോ തീപാറിയ പ്രചാരണ യുദ്ധത്തിനു ശേഷം ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ 977 സ്ഥാനാര്‍ ഥികള്‍ മത്സരരംഗത്തുണ്ട്.

22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗു ജറാത്തില്‍ നടക്കുന്നത്. 14നു നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കും. 18നു ഫലം പ്രഖ്യാപിക്കും.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകുമെന്നു പ്രതീക്ഷിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും നേരിട്ടാണ് പ്രചാരണങ്ങള്‍ കൊഴുപ്പിച്ചത്. ഏറ്റവും ഒടുവിലായി മണിശങ്കര്‍ അയ്യരുടെ പ്രസ്താവനവരെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് രാജ്യാന്തര ശ്രദ്ധനേടിക്കൊടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.