സ്വന്തം ലേഖകന്‍: സിഗരറ്റ് വലിച്ച് പുകയൂതുകയും സുഹൃത്തിനെ ചുംബിക്കുകയും ചെയ്യുന്ന വൈറല്‍ വീഡിയോ വിവാദമായി, ഒബാമയുടെ മകള്‍ മലിയക്കു പിന്തുണയുമായി ഇവാന്‍ക ട്രംപും ചെല്‍സി ക്ലിന്റണും രംഗത്ത്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകളായ മലിയ സിഗരറ്റ് വലിച്ച് പുക വിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതാണ് ചൂടേറിയ തര്‍ക്കത്തിന് വഴിതുറന്നത്. …
സ്വന്തം ലേഖകന്‍: പദ്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു കര്‍ണി സേന. വിവാദക്കുരുക്കില്‍ കുടുങ്ങിയ ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാം എന്ന തിരുമാനത്തിനെതിരേയാണ് കര്‍ണിസേന അന്ത്യശാസനം നല്‍കിയത്. ഫ്രാന്‍സിലെ മറീനയെയും ഗ്രേറ്റ് ബ്രിട്ടനിലെ രാജാവ് അര്‍തുറിനെയും പോലെയുള്ള അഭിമാന വ്യക്തിത്വമാണ് പദ്മാവതി. അവരെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഫിലിം കോര്‍പറേഷനെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 89 ശതമാനമായി കുത്തനെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അകറ്റുകയെന്ന പാക് ചാര സംഘടന ഐഎസ്‌ഐയുടെ 70 വര്‍ഷത്തെ ലക്ഷ്യം മോദി സര്‍ക്കാര്‍ വെറും മൂന്നു വര്‍ഷം കൊണ്ട് സാധിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എഎപിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മുസ്‌ലിം, ഹിന്ദു എന്നിങ്ങനെ വിഭജിക്കുകയെന്നത് പാക്കിസ്ഥാന്റെ …
സ്വന്തം ലേഖകന്‍: നിയമ ഭേദഗതിയില്‍ മതനിന്ദ, പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം കത്തിപ്പടരുന്നു, തലസ്ഥാന നഗരത്തില്‍ തെരുവുയുദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകള്‍ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള അധികൃതരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയും സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയും ഞായറാഴ്ച …
സ്വന്തം ലേഖകന്‍: മുന്‍ ഭാര്യയും മക്കളും തന്നെ പറ്റിച്ച് പണം തട്ടി, ആരോപണവുമായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ രംഗത്ത്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മുന്‍ ഭാര്യയായ ക്ലോഡിയ വില്ലാഫൈന്‍, മക്കളായ ഡാല്‍മ, ജിയാന്നിയ എന്നിവര്‍ക്കെതിരായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2000, 2015 കാലഘട്ടത്തില്‍ 29 കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് മറഡോണയുടെ ആരോപണം. തന്റെ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരെയുള്ള സൈനിക അതിക്രമങ്ങളുടെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മ്യാന്‍മാറിലേക്ക് തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനത്തിന് എത്തുന്നത്. ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മ്യാന്‍മാറുമായി വത്തിക്കാന്‍ നയതന്ത്രബന്ധം ആരംഭിച്ചിരുന്നു. സ്യൂചി, പ്രസിഡന്റ് തിന്‍ ക്യോ എന്നിവരുമായി …
സ്വന്തം ലേഖകന്‍: രാജ്യാന്തര സൗകര്യങ്ങളുമായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിജയ് മല്യയെ കാത്തിരിക്കുന്നതായി ഇന്ത്യ. 9000 കോടി കട ബാധ്യതയോടെ യുകെയിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ഇന്ത്യയിലേക്ക് അയച്ചാല്‍ തന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന വാദത്തിനു മറുപടിയായാണ് ഇന്ത്യയുടെ ഉറപ്പ്. മല്യയെ കാത്തിരിക്കുന്നത് മികച്ച സൗകര്യങ്ങളുള്ള ആര്‍തര്‍ റോഡ് ജയിലാണെന്ന് യുകെ …
സ്വന്തം ലേഖകന്‍: വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍. അടുത്ത മാസം മുതല്‍ നിയമനങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനം വഴിയാക്കും. അനധികൃത ഏജന്‍സികള്‍ വഴി റിക്രൂട് ചെയ്യപ്പെട്ടവരെ രാജ്യം വിടാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്ന …
സ്വന്തം ലേഖകന്‍: മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗമാണ് വിലക്ക് കര്‍ശനമാക്കികൊണ്ട് ഉത്തരവിട്ടത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിലക്ക് കര്‍ശനമാക്കിയിട്ടുള്ളത്. ഉംറ നിര്‍വ്വഹിക്കാനും മറ്റുമായി ഹറമുകളിലെത്തുന്ന മലയാളികള്‍ അടക്കമുള്ളവര്‍ …