1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2017

സ്വന്തം ലേഖകന്‍: നിയമ ഭേദഗതിയില്‍ മതനിന്ദ, പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം കത്തിപ്പടരുന്നു, തലസ്ഥാന നഗരത്തില്‍ തെരുവുയുദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകള്‍ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള അധികൃതരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയും സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയും ഞായറാഴ്ച ഉന്നതതല കൂടിക്കാഴ്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ നിയമമന്ത്രി സാഹിദ് ഹാമിദ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹാമിദിന്റെ വസതിയും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ആക്രമണം നടന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നില്ല.

സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസം അവധി നല്‍കി. കോടതി ഉത്തരവനുസരിച്ചാണ് ശനിയാഴ്ച പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് രംഗത്തിറങ്ങിയത്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. പൊലീസ് വാഹനങ്ങള്‍ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധക്കാര്‍ തിരിച്ചടിച്ചതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി. 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.