1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2017

സ്വന്തം ലേഖകന്‍: ഇവാന്‍കാ ട്രംപിന് ഊഷ്മള വരവേല്‍പ്പുമായി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗ്‌ളോബല്‍ ബിസിനസ് മീറ്റില്‍ സംബന്ധിക്കാനാണ് ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും മുഖ്യ ഉപദേശകയുമായ ഇവാന്‍കാ ട്രംപും മോദിയും ഇവാന്‍ക ട്രംപും ഇന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

കൂടാതെ മോദി അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്. ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരം അതിഗംഭീരമായ ഈ ചടങ്ങിനുവേണ്ടി ഒരുങ്ങിക്കഴിഞ്ഞു. വനിത സംരംഭകത്വവും സ്ത്രീ ശാക്തീകരണവും സംബന്ധിച്ച് സുഷമയും ഇവാന്‍കയും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും യു.എസും സംയുക്തമായി നടത്തുന്ന ഉച്ചകോടിക്ക് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്.

350 അംഗങ്ങളടങ്ങിയ പ്രതിനിധി സംഘത്തോടൊപ്പമാണ് ഇവാന്‍ക ഹൈദരാബാദിലെത്തിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരടക്കമുള്ള സംഘത്തില്‍ ഏറെ പേരും ഇന്‍ഡോഅമേരിക്കന്‍ വംശജരാണ്. 1200 സംരഭകര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പകുതിയിലധികം പേരും സ്ത്രീകളാണ്.
ഇതിനു മുന്‍പും ഇവാന്‍ക ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും വലിയൊരു ദൗത്യവുമായി എത്തുന്നത് ആദ്യമായാണ്. മാത്രമല്ല, ഒരു ആഗോള ഉച്ചകോടിയില്‍ അമേരിക്കയെ പ്രതിനീധീകരിക്കുന്നതും ആദ്യമായാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.