സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ …
സ്വന്തം ലേഖകന്‍: ‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐഎസ് വളര്‍ന്നതെന്ന് ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍സായി തുറന്നടിച്ചു. ‘രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ …
സ്വന്തം ലേഖകന്‍: ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ച് യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങള്‍, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോയി, യുഎസില്‍ ദേശീയഗാന വിവാദം വീണ്ടും കത്തിപ്പിടിക്കുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ മത്സരം കാണാനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് …
സ്വന്തം ലേഖകന്‍: യുകെയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കം പൊട്ടിത്തെറിയിലേക്ക്, ബോറീസ് ജോണ്‍സണെ പുറത്താക്കുമെന്ന് സൂചന നല്‍കി തെരേസാ മേയ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തെരേസാ മേയ്‌ക്കെതിരായ വിമതരുടെ നീക്കം ശക്തമായതോടെ പാര്‍ട്ടിയിലെ കരുത്തനും വിദേശകാര്യ സെക്രട്ടറിയുമായ ബോറീസ് ജോണ്‍സനെ പുറത്താക്കുമെന്നു പ്രധാനമന്ത്രി തെരേസാ മേയ് സൂചന നല്‍കി. മറ്റു വിമതരും മന്ത്രിസഭയില്‍നിന്നു പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: 2014 ല്‍ 50,000 രൂപ വരുമാനം ഉണ്ടായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് നേടിയത് 80.5 കോടി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വിവാദക്കുരുക്കില്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനിടെ …
സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച നേറ്റ് കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്ത്, മിസിസിപ്പിയില്‍ പേമാരിയും മണ്ണിടിച്ചിലും. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് മിസിസിപ്പിയുടെ തീരപ്രദേശങ്ങളില്‍ കനത്ത പേമാരിയും മണ്ണിടിച്ചിലും തുടരുകയാണേന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസത്തിനിടെ യുഎസില്‍ ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് നേറ്റ്. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയാണ് ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സൗമ്യമായ നേതൃത്വം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കത്തിനെതിരെ ആഞ്ഞടിച്ച് തെരേസാ മേയ്, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. മന്ത്രിസഭ തനിക്കൊപ്പമാണെന്നും രാജ്യത്തിന് ആവശ്യമായ സൗമ്യമായ നേതൃത്വമാണ് താന്‍ നല്‍കുന്നതെന്നും സ്വന്തം മണ്ഡലത്തില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി തുറന്നടിച്ചു. നിലവില്‍ തന്റെ നേതൃത്വത്തിന് ഭീഷണിയില്ലെന്നും അവര്‍ അവകാശപ്പെട്ടു. …
സ്വന്തം ലേഖകന്‍: ‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ ക്വീന്‍സ്ലാന്റിലെ ഖനി ആഗോള താപനത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുമെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ഖനിയായ ഇത് പ്രശസ്തമായ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാകുമെന്നും സമരക്കാര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവപ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്ത യുവാവിനെ സുരക്ഷാ സൈനികര്‍ വെടിവച്ചു കൊന്നു. ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍അംരി …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. അപകട സാധ്യത കുറഞ്ഞ പ്ലാസ്റ്റിക് ബുളളറ്റുകള്‍ സിആര്‍പിഎഫ് കശ്മീരിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21,000 പുതിയ ഇനം തിരകളാണ് താഴ്!വരയിലേക്ക് അയച്ചതെന്ന് മുതിര്‍ന്ന സേനാംഗം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. മാരകമല്ലാത്ത തിരകളാണ് തയ്യാറാക്കിയതെന്നും പെല്ലറ്റ് ഗണ്ണുകളോളം മാരകമല്ലെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ …