സ്വന്തം ലേഖകന്‍: ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികളായ രാജേഷ് തല്‍വാര്‍, ഭാര്യ നുപുര്‍ തല്‍വാര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കള്‍ കൂടിയായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ വിധി. …
സ്വന്തം ലേഖകന്‍: വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചക്കു ശേഷം ഹമാസും ഫത്തായും കൈകൊടുത്തു, പലസ്തീനില്‍ ഐക്യ സര്‍ക്കാരിന് അരങ്ങൊരുങ്ങുന്നു. ഇരു വിഭാഗവും തമ്മില്‍ അനുരഞ്ജന ഉടമ്പടിയില്‍ ഒപ്പുവെച്ചതായി ഹമാസ് മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഹമാസിന്റെയും ഫത്തായുടേയും പ്രതിനിധി സംഘങ്ങള്‍ ഈജിപ്തിലെ കൈറോയില്‍ ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. ഹമാസിന്റെ പുതിയ …
സ്വന്തം ലേഖകന്‍: തുടര്‍ച്ചയായി തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ട്രംപ്, ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി. എന്‍.ബി.സി ന്യൂസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് ട്രംപ് കോപ്പുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായാണ് ട്രംപ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. വ്യാജവാര്‍ത്തകളാണ് എന്‍.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ കാണാതായ മലയാളി ബാലികയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം, വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണു മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിനെ വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തി ശിക്ഷിച്ചത്. പാല്‍ കുടിക്കാത്തതിനായിരുന്നു ശിക്ഷ. …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ രണ്ടാം വാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റായ മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ എട്ട് മുതല്‍ 10 വരെ മക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ട്രെ സ്ലീഗര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധിക ഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. ലേബര്‍ …
സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍. ഉത്പന്നം എന്തായാലും പരസ്യത്തില്‍ എവിടെയെങ്കിലും ഒരല്പം സ്ത്രീ നഗ്‌നത ഉള്‍ക്കൊള്ളിക്കുന്നത് ഒരു വിപണന തന്ത്രമാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള കോട്ടും സ്യൂട്ടും വിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമായി വസ്ത്ര നിര്‍മ്മാതാക്കളായ സ്യൂ സ്റ്റുഡിയോ അണിയിച്ചൊരുക്കിയ ഒരു പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ …
സ്വന്തം ലേഖകന്‍: തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് ചൈന, പരാമശര്‍ശം അമേരിക്കയുടെ സൗത്ത് ചൈന കടലിലെ ഇടപെടലുകളെ തുടര്‍ന്ന്. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണമെന്ന് ചൈനീസ് വക്താവ് ഹുയ ചുന്‍യിംഗാണ് വ്യക്തമാക്കിയത്. സൗത്ത് ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും ഹുയ ചുന്‍യിംഗ് വ്യക്തമാക്കി. സംഭവത്തെ …
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനം മരവിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറെന്ന് കാറ്റലോണിയ, നിര്‍ദേശം തള്ളി സ്‌പെയിന്‍, കറ്റാലന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കാറ്റലോണിയുടെ സ്വന്തന്ത്ര പദവി സംബന്ധിച്ച് ചര്‍ച്ചക്കു തയാറാണെന്ന പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ടിന്റെ നിര്‍ദേശമാണ് സ്‌പെയിന്‍ തള്ളിയത്. തുടര്‍ന്ന് സ്പാനിഷ് സര്‍ക്കാറിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര യോഗം വിളിച്ചു …
സ്വന്തം ലേഖകന്‍: മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി. ജമ അത്തുദ്ദ അവ തലവനായ ഹാഫിസ് ജനുവരി 31 മുതല്‍ വീട്ടുതടങ്കലിലാണ്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു പൗരനെ തടങ്കലില്‍ വയ്ക്കാനാകില്ല. സര്‍ക്കാരിന്റെ പ്രവൃത്തികള്‍ കണ്ടാല്‍ പരാതിക്കാരനെതിരെ തെളിവില്ലെന്നതു വ്യക്തമാണെന്നും കോടതി …