സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ ഭീതി പരത്തി വീണ്ടും കാര്‍ ആക്രമണം, വെസ്റ്റ് ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി, നിരവധി പേര്‍ക്ക് പരുക്ക്. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തിന് മുന്നിലാണ് സംഭവം. മ്യുസിയത്തിന് സമീപത്തായി കൂടിനിന്നവര്‍ക്ക് ഇടയിലേക്ക് അക്രമി കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സംഭവ സ്ഥലത്ത് വന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യപരമായ ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടേയും താല്‍പര്യങ്ങല്‍ സംരക്ഷിക്കപ്പെടാന്‍ അതാണ് നല്ലതെന്നും ഇത് രാജ്യാന്തര സമൂഹത്തിന്റേയും ഈ മേഖലയുടേയും അഭിലാഷവും കൂടിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താനും ചൈനയുമായി ദ്വിമുഖ യുദ്ധത്തിന് സേന സജ്ജമാണെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി ബി.എസ് …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഭീകരവാദികളും മാവോയിസ്റ്റുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. സായുധകലാപ മേഖലകളിലെ കുട്ടികളെപ്പറ്റിയുള്ള യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ അവസ്ഥയെപ്പറ്റി രൂക്ഷമായ പരാമര്‍ശമുള്ളത്. ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ സായുധ സംഘങ്ങളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നത് കുട്ടികളെ ഏറെ ദോഷകരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: 2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍. 2008 ല്‍ ഐസ്‌ലന്‍ഡിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങവേ നിലവിലെ ഐസ്ലന്‍സ് പ്രധാനമന്ത്രി ജാര്‍നി ബെനഡിക്റ്റ്‌സണ്‍ തന്റെ ബാങ്ക് നിക്ഷേപം മുഴുവന്‍ വിറ്റഴിച്ചതായാണ് ആരോപണം. അടിയന്തര പ്രഖ്യാപനം വരുന്നതിന് …
സ്വന്തം ലേഖകന്‍: യുകെയില്‍ തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പട, മേയെ രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സും സംഘവും. കാബിനറ്റ് മന്ത്രിമാരടക്കം 30 എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നു ഗ്രാന്റ് അവകാശപ്പെടുന്നു. 48 എംപിമാരുടെ പിന്തുണ തെളിയിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ നേതൃത്വ മത്സരം നടത്തണമെന്ന ആവശ്യം ഗ്രാന്റിന് ഉന്നയിക്കാനാകും. ഇതിനുള്ള ചരടുവലികളിലാണ് ഷാപ്‌സും …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്. ആണവായുധ നിര്‍മാര്‍ജനത്തിനും നിര്‍വ്യാപനത്തിനും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് എന്ന ഐ കാന്‍. ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്ക് ഉണ്ടാക്കാനിടയുള്ള മഹാദുരന്തത്തെക്കുറിച്ച് ഭരണാധികാരികളേയും ജനങ്ങളേയും ബോധവല്‍കരിക്കാന്‍ ഐകാന്‍ നടത്തുന്ന ശ്രമങ്ങള്‍ …
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ ഹിതപരിശോധനക്കിടെ പോലീസ് അതിക്രമം, സ്വരം മയപ്പെടുത്തി ക്ഷമാപണവുമായി സ്‌പെയില്‍, സ്വാതന്ത്ര്യ പ്രമേയ അവതരണം തത്ക്കാലത്തേക്ക് മാറ്റിവക്കുന്നതായി കറ്റാലന്‍ നേതാക്കള്‍. കാറ്റലോണിയ പ്രവിശ്യയും സ്‌പെയിനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നേരിയ അയവ് വരുത്തിക്കൊണ്ട് ഹിതപരിശോധനയ്ക്കിടെ കാറ്റലോണിയയില്‍ സ്പാനിഷ് പോലീസ് നടത്തിയ അതിക്രമത്തിനു സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാപ്പു പറഞ്ഞു. സ്‌പെയിന്‍ അനുനയത്തിന്റെ പാതയിലേക്ക് മാറിയതീടെ …
സ്വന്തം ലേഖകന്‍: ഓസ്ട്രിയക്കു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഡെന്മാര്‍ക്കും. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം പാര്‍ട്ടികളും നിരോധനത്തെ പിന്തുണച്ചതോടെ സര്‍ക്കാര്‍ നിരോധന നീക്കവുമായി മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയില്‍ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേര്‍ത്ത തുണികൊണ്ടുള്ള പൂര്‍ണമായി മറക്കുന്ന മുഖാവരണത്തിനുമാണ് നിരോധനം ഏര്‍പ്പെടുത്തുകയെന്ന് ഡെന്മാര്‍ക്കിലെ മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: ജിഎസ്ടിയില്‍ നിര്‍ണായക ഇളവുകളുമായി കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി, 27 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും, ഹോട്ടലുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍. 27 നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി 24 ല്‍ നിന്നും 18 ആക്കി കുറക്കും. …
സ്വന്തം ലേഖകന്‍: യുകെയിലെ സമീപകാലത്തെ ഏറ്റവും വലിയ പണിമുടക്കിന് ഒരുങ്ങി തപാല്‍ ജീവനക്കാര്‍, പണിമുടക്കിന് റോയല്‍ മെയില്‍ ജീവനക്കാരുടെ സംഘടനയുടെ പച്ചക്കൊടി. സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി നാലു വര്‍ഷത്തിനുള്ളിലാണ് യുകെയിലെ തപാല്‍ വകുപ്പ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. സമരം ചെയ്യുന്നതിനു മുന്നോടിയായി നടന്ന വോട്ടെടുപ്പില്‍ പണികുടക്കുന് 89 ശതമാനം ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. പെന്‍ഷന്‍, വേതനം, ജോലി …