സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് മെക്‌സിക്കോ, മരിച്ചവരുടെ എണ്ണം 119 ആയി. മെക്‌സിക്കന്‍ തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയെ പിടിച്ചു കുലുക്കിയ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങള്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് …
സ്വന്തം ലേഖകന്‍: ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റര്‍ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ഈ തന്ത്രപ്രധാന …
സ്വന്തം ലേഖകന്‍: കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ഐക്യരാഷ്ട്ര സംഘടനയെ പിന്നോട്ടടിക്കുന്നതെന്ന് തുറന്നടിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനായി സംഘടനയില്‍ പരിഷ്‌കാരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി യുഎന്നിനെ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച പ്രത്യേക യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത ആക്രമണം. …
സ്വന്തം ലേഖകന്‍: സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിനുലും പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തിങ്കളാഴ്ചയാണ് അമേരിക്കയില്‍ എത്തിയത്. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍, ജാപ്പനീസ് പ്രതിനിധികളുമായിട്ടാണ് സുഷമ പ്രധാനമായും ചര്‍ച്ചകള്‍ നടത്തുന്നത്. ഇരുപതോളം ഉഭയകക്ഷി …
സ്വന്തം ലേഖകന്‍: ‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ. മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പരിണാമ വാദവും വിസ്‌ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ ‘ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവമെന്നും’ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ അക്കാദമി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി. ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പോര്‍വിളികള്‍ക്ക് മറുപടിയായാണ് കൊറിയന്‍ ഉപദ്വീപിന് മുകളിലൂടെ നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുടെ കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തിയത്. എഫ്35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി1ബി ബോംബര്‍ വിമാനങ്ങളുമാണ് …
സ്വന്തം ലേഖകന്‍: ഇര്‍മക്കും ജോസെക്കും പിന്നാലെ കരീബിയന്‍ തീരത്തെ നിലംപരിശാക്കാന്‍ മരിയ ചുഴലിക്കാറ്റ് വരുന്നു. മരിയ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കാണെന്ന് നാഷണല്‍ ഹറിക്കെയ്ന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെസ്സര്‍ അന്‍ഡലീസിന് 460 മൈല്‍ അകലെ അന്റലാന്റിക്കിന്റെ ദക്ഷിണപൂര്‍വ മേഖലയിലാണ് മരിയ രൂപംകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ പതിനഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി …
സ്വന്തം ലേഖകന്‍: 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് ഒരു വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി. ഇവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ തനിക്ക് ഒന്നും പറയാനാവില്ലെന്നും അസോസിയേറ്റ് പ്രസുമായുള്ള അഭിമുഖത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി വെളിപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ നഗരമായ മൂസിലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സമയത്താണ് ഐഎസ് സ് ഇന്ത്യന്‍ തൊഴിലാളികളെ …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം. കേസില്‍ ദിലീപ്, പ്രധാന പ്രതി പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും കാവ്യാ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികള്‍ പരിഗണിക്കും. വാദം പൂര്‍ത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ …
സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്. കാലാവസ്ഥ ഉടമ്പടിയോടുള്ള നിലപാട് മയപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യു.എസ് രാജ്യത്തിന് കൂടുതല്‍ അനുകൂലമായ നിബന്ധനകള്‍ ഉടമ്പടിയില്‍ കൊണ്ടുവരാത്ത പക്ഷം അതില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന തീരുമാനം തുടരുമെന്ന് വ്യക്തമാക്കി. ഉടമ്പടിയുടെ നിബന്ധനകള്‍ യു.എസ് പുനരവലോകനം ചെയ്യുമെന്ന മുതിര്‍ന്ന യൂറോപ്യന്‍ കാലാവസ്ഥ ഉദ്യോഗസ്ഥന്റെ പ്രസ്താവന …