സ്വന്തം ലേഖകന്‍: വാനക്രൈയേക്കാള്‍ അപകടകാരിയായ പുതിയ വൈറസ് ലോക്കി വരുന്നു, റാന്‍സംവെയര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനക്രൈയ്ക്ക് ശേഷം അടുത്ത റാന്‍സംവേര്‍ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക്കി എന്ന റാന്‍സംവേറാണ് ലോകമൊട്ടാകെ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും മുന്നറിയിപ്പ് പുറത്തിറക്കി. …
സ്വന്തം ലേഖകന്‍: രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം വീണ്ടും, പരീക്ഷിച്ചത് ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബെന്ന് അമേരിക്ക. ഞായറാഴ്ച ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മേഖലയില്‍ വന്‍ ഭൂചലനത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ …
സ്വന്തം ലേഖകന്‍: ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം. ‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന മുദ്രാവാക്യവുമായി ഒമ്പതാം ബ്രിക്‌സ് ഉച്ചകോടി ഞായറാഴ്ച ചൈനയിലെ ഷിയാന്‍മെനില്‍ ഞായറാഴ്ച തുടങ്ങും. ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക ലാ പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് ഉച്ചകോടി …
സ്വന്തം ലേഖകന്‍: ഹാര്‍വിയുടെ ഇരകളുടെ എണ്ണം 50 കടന്നു, ലൂയിസിയാന, ടെക്‌സസ് സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ ദിനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ പ്രദേശങ്ങളില്‍ ശനിയാഴ്ച വീണ്ടും പര്യടനം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അദ്ദേഹം പ്രശംസിച്ചു. എല്ലാ മതവിഭാഗക്കാരും ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും പ്രസ്താവനയില്‍ നിര്‍ദേശിച്ചിരുന്നു. ഹാര്‍വി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ …
സ്വന്തം ലേഖകന്‍: സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല, നിരാശനായ അമേരിക്കന്‍ യുവാവ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. 22കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് ടാക്‌സിയില്‍ വച്ച് അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ …
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ മുഖം മിനുക്കല്‍, കേരളത്തില്‍ നിന്ന് അല്‌ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി പദവിയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുന:സംഘടനയുണ്ടാകുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തെ കേന്ദ്രം പരിഗണിക്കുന്നത്. ഒമ്പതുപേരാണ് മന്ത്രി പദത്തിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രി ആകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരന്‍ മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്. ടെക്‌സാസിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്ക ഇരകള്‍ക്ക് സഹായമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ലക്ഷം ഡോളര്‍ അദ്ദേഹത്തിന്റെ സ്വന്തം പണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ സാന്‍ഡേഴ്‌സാണ് വ്യക്തമാക്കിയത്. ടെക്‌സാസിലും ലൂസിയാനയിലും ദുരിതമനുഭവിക്കുന്നവരെ …
സ്വന്തം ലേഖകന്‍: കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം. സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപ്പം മലയാളത്തില്‍നിന്ന് നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ നായികയായി …
സ്വന്തം ലേഖകന്‍: ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ബോളിവിഡിനെ ഇളക്കി മറിച്ചതിനു പിന്നാലെയാണ് നടി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ …
സ്വന്തം ലേഖകന്‍: സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള. നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാമിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ്, മുന്‍ ഉദ്യോഗസ്ഥനായ ജെ വൈ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. ഈ മാസം 23 ന് സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് അധികാരരം ഏറ്റെടുക്കും …