സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ പരക്കെ അക്രമം, ബംഗ്ലാദേശിലേക്ക് കൂട്ടപലായനം ചെയ്ത് പതിനായിരങ്ങള്‍. കഴിഞ്ഞ ആറു ദിവസത്തിനിടെ 18,500 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്തതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ വ്യക്തമാക്കി. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയ തുടങ്ങിയ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്. ബംഗ്ലാദേശിലെ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇവിടെ 42 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇന്‍കുബേറ്ററിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലുമായാണ് ഈ മരണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മസ്തിഷ്‌കജ്വരം ബാധിച്ചാണ് ഏഴു കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ, യുഎസ് യുദ്ധവിമാനം എഫ് 16 ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാമെന്ന് വാഗ്ദാനം. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക്ക്ഹീഡാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി …
സ്വന്തം ലേഖകന്‍: നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി പരാമര്‍ശമുള്ളത്. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. …
സ്വന്തം ലേഖകന്‍: ദൊക് ലാ സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് അറുതി വരുത്തി ദൊക് ലായില്‍നിന്ന് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിനു പിന്നാലെ ഹൂസ്റ്റണ്‍ നിവാസികളെ വലച്ച് കള്ളന്മാരും, നഗര്‍ത്തില്‍ കര്‍ഫ്യൂ, ചുഴലിക്കാറ്റില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഹാര്‍വി ചുഴലിക്കാറ്റ് കാറ്റഗറി നാലായി രൂപം പ്രാപിച്ച് ടെക്‌സസിലെ കോര്‍പ്പസ് ക്രിസ്റ്റിയിലാണ് ആഞ്ഞടിച്ചതെങ്കിലും മഴയും കാറ്റും വെള്ളപ്പൊക്കവും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമാണ് നാശം വിതച്ചത്. അതിനിടെ വെള്ളപ്പൊക്കത്തില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകളില്‍ മോഷ്ടാക്കളുടെയും ശല്യം രൂക്ഷമായതോടെ …
സ്വന്തം ലേഖകന്‍: ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മോദി ചൈനയിലേക്ക്. ചൈനയിലെ സിയാമെനില്‍ നടക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മോദിയുടെ ചൈനീസ് യാത്ര. സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് ബ്രിക്‌സ് ഉച്ചകോടിയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കും. ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വിരാമമിട്ടു ദൊക്ലാമില്‍ നിന്ന് …
സ്വന്തം ലേഖകന്‍: യുകെയിലെ കടല്‍ത്തീരത്ത് നിഗൂഡ മൂടല്‍മഞ്ഞ്, ശ്വാസതടസ്സവും ഛര്‍ദ്ദിയുമായി നൂറുകണക്കിനു പേര്‍ ആശുപത്രിയില്‍. ഈസ്റ്റ് സസെക്‌സിലെ ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കടലില്‍ നിന്നു തീരത്തേക്കു വീശിയ കാറ്റിനൊപ്പം എത്തിയ നിഗൂഢ മൂടല്‍മഞ്ഞാണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ശനിയാഴ രാവിലെ തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ …