1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോൺ: ഡൽഹിയിൽ പുതിയ കേസ്; മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ
ഒമിക്രോൺ: ഡൽഹിയിൽ പുതിയ കേസ്; മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ
സ്വന്തം ലേഖകൻ: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യമാണ് ഇയാൾ സിംബാബ് വെയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സാംപിൾ ശേഖരിച്ച് ജനിതക പരിശോധനയ്‌ക്ക് അയച്ചാണ് രോഗബാധ …
കുനൂർ ഹെലികോപ്ടർ അപകടം: മലയാളി പ്രദീപിന്‍റെ മൃതദേഹം പിറന്ന മണ്ണിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
കുനൂർ ഹെലികോപ്ടർ അപകടം: മലയാളി പ്രദീപിന്‍റെ മൃതദേഹം പിറന്ന മണ്ണിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
സ്വന്തം ലേഖകൻ: കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. വാളായാറിൽ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായാ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച …
യുകെയിൽ ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടിക പുറത്ത്; ആകെ കേസുകൾ 817 ആയി ഉയർന്നു
യുകെയിൽ ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടിക പുറത്ത്; ആകെ കേസുകൾ 817 ആയി ഉയർന്നു
സ്വന്തം ലേഖകൻ: ക്രിസ്മസിന് മുമ്പേ തന്നെ രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന സൂചന നൽകി യുകെയിൽ ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടിക പുറത്ത്. ഒരൊറ്റ ദിവസം കൊണ്ട് രാജ്യത്തു ഒമിക്രോണ്‍ കേസുകള്‍ 45 ശതമാനമാണ് ഉയര്‍ന്നത്. ആകെ 817 കേസുകളാണ് ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും പല മടങ്ങാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ …
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയ്ക്കും കണ്മണിയായി പെൺകുഞ്ഞ്
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയ്ക്കും കണ്മണിയായി പെൺകുഞ്ഞ്
സ്വന്തം ലേഖകൻ: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയ്ക്കും കണ്മണിയായി പെൺകുഞ്ഞ്. കഴിഞ്ഞ ദിവസമാണ് ജോൺസണും കാരി ജോൺസണും തങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രഖ്യാപിച്ചത്. ഇന്ന് വ്യാഴാഴ്ച ലണ്ടനിലെ ഹോസ്പിറ്റലിൽ വച്ച് ശ്രീമതി ജോൺസൺ പെൺ കുഞ്ഞിന് ജന്മം നൽകി, ബോറിസ് ജോൺസൺ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. അമ്മയും മകളും വളരെ നന്നായിരിക്കുന്നുവെന്നും …
ജര്‍മനിയിലേക്കു മലയാളി നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ്; നോർക്ക അപേക്ഷ ക്ഷണിച്ചു
ജര്‍മനിയിലേക്കു മലയാളി നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ്; നോർക്ക അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ: ജര്‍മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി (ബിഎ) ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. …
സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 45.33 ശതമാനമാക്കി ഉയർത്തി
സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 45.33 ശതമാനമാക്കി ഉയർത്തി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയർത്തി. നിലവിൽ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവൽക്കരണ പദ്ധതി 3 വർഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെടും. സൗദിവൽക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങൾക്കു പുതിയ തൊഴിൽ വീസ, …
സിംഗപ്പൂരിൽ ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആശങ്ക
സിംഗപ്പൂരിൽ ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആശങ്ക
സ്വന്തം ലേഖകൻ: കോവിഡ് 19 വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. സിങ്കപ്പുരിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച …
ആഴ്ചയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് ഷാർജ; വെള്ളിയാഴ്ച സമ്പൂർണ അവധി
ആഴ്ചയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് ഷാർജ; വെള്ളിയാഴ്ച സമ്പൂർണ അവധി
സ്വന്തം ലേഖകൻ: ഷാര്‍ജയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ബാക്കി നാല് ദിവസങ്ങളില്‍ പ്രവൃത്തി ദിവസം ആയിരിക്കും. വെള്ളിയാഴ്ച പകുതി ദിവസത്തെ ജോലിയില്‍ മാറ്റം വരുത്താന്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അവരുടെ സ്വന്തം വിവേചനാധികാരത്തില്‍ അത് ചെയ്യാമെന്നും യുഎഇ തൊഴില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം യുഎഇയില്‍ …
കോവിഡ് കാലത്ത് വൈറസിനെ തുരത്താൻ ഇലക്ട്രിക് മാസ്കുമായി യുഎഇ സർവകലാശാല
കോവിഡ് കാലത്ത് വൈറസിനെ തുരത്താൻ ഇലക്ട്രിക് മാസ്കുമായി യുഎഇ സർവകലാശാല
സ്വന്തം ലേഖകൻ: വൈറസിനെ തുരത്താന്‍ ഇലക്ട്രിക് മാസ്‌കിന് പേറ്റന്റ് രജിസ്റ്റര്‍ ചെയ്ത് യുഎഇ സര്‍വകലാശാല. സമീപകാലത്ത് കോവിഡ് പോലുള്ള മഹാമാരികള്‍ നിരവധി ആഗോള, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തരം മാസ്‌ക് കണ്ടെത്തിയത്. കോവിഡ് മഹാമാരി മൂലം മാസ്‌കുകള്‍ പോലുള്ളവയ്ക്ക് കോവിഡില്‍ നിന്നും രക്ഷ നേടാനുള്ള വസ്തുക്കളുടെ ആവശ്യകത എടുത്തുകാട്ടുന്നു. മാസ്‌കുകളിലും …
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി പ്രവാസികൾ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി പ്രവാസികൾ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു വരുന്നത് ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് വലിയ നേട്ടമായിരിക്കുകയാണ്. ഒരു ദിനാറിനു 247 രൂപയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പണമയക്കുന്നതിന് വലിയ തിരക്കാണ് കാണുന്നത്. പ്രത്യേകിച്ചും മാസത്തിന്റെ തുടക്കത്തില്‍ ശമ്പളം കിട്ടിയ സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇത്രയധികം കുറഞ്ഞതോടെ സ്വന്തം രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് നിരവധി പേര്‍ …