
സ്വന്തം ലേഖകൻ: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയ്ക്കും കണ്മണിയായി പെൺകുഞ്ഞ്. കഴിഞ്ഞ ദിവസമാണ് ജോൺസണും കാരി ജോൺസണും തങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രഖ്യാപിച്ചത്. ഇന്ന് വ്യാഴാഴ്ച ലണ്ടനിലെ ഹോസ്പിറ്റലിൽ വച്ച് ശ്രീമതി ജോൺസൺ പെൺ കുഞ്ഞിന് ജന്മം നൽകി, ബോറിസ് ജോൺസൺ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു.
അമ്മയും മകളും വളരെ നന്നായിരിക്കുന്നുവെന്നും എൻഎച്ച്എസ് ടീമിന്റെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും ദമ്പതികളുടെ വക്താവ് അറിയിച്ചു. ലണ്ടനിലെ ആശുപത്രിയിൽ രാവിലെ 7.40 ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ദമ്പതികൾ ഒരു വശത്തെ പ്രവേശന കവാടത്തിലൂടെ നടന്നെത്തുകയായിരുന്നു.
ഈ വർഷം മേയിൽ വിവാഹിതരായ ദമ്പതികൾക്ക് 2020 ഏപ്രിലിൽ ജനിച്ച വിൽഫ്രഡ് എന്ന മകനുമുണ്ട്. കൊറോണ വൈറസിനുള്ള ചികിത്സയെത്തുടർന്ന് ജോൺസൺ തീവ്രപരിചരണത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട് ആഴ്ചകൾക്കുള്ളിലാണ് വിൽഫ്രഡിന്റെ ജനനം. ലേബർ നേതാവ് സർ കെയർ സ്റ്റാർമർ മറ്റ് രാഷ്ട്രീയ നേതാക്കൾ ദമ്പതികളുടെ മകളുടെ ജനനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല