സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് പൗരന്‍ ജിഹാദി ജാക് സിറിയയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയെ ദുഷ്ട ജന്തുവെന്ന് വിശേഷിപ്പിച്ചതിലൂടെ കുപ്രസിദ്ധനായ ഐ.എസ് ഭീകരന്‍ ജിഹാദി ജാക് ലെറ്റ് എന്ന 21 കാരനാണ് സിറിയയില്‍ പിടിയിലായതായി വാര്‍ത്ത പുറത്തുവന്നത്. കുര്‍ദ് സൈനികരാണ് ജാക്കിനെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാക് …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ചൈന. രണ്ട് ചൈനീസ് ഹെലികോപ്ടറുകള്‍ ഉത്തരാഖണ്ഡിലൂടെ പറന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കു മുകളിലൂടെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ.) ഹെലികോപ്ടറുകള്‍ പറന്നത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഴിബ സീരീസില്‍പ്പെട്ട ആക്രമണ ഹെലികോപ്ടറുകളാണ് അതിര്‍ത്തി ലംഘിച്ചത്. മാര്‍ച്ചിനു ശേഷം പി.എല്‍.എ. നാലാം തവണയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി …
സ്വന്തം ലേഖകന്‍: ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തി ഇന്ത്യന്‍ സൈനികര്‍. നാല് ഇന്ത്യന്‍ സൈനികരടങ്ങുന്ന സംഘമാണ് ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഹിമാലയ പര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ഒരു സംഘം ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കുന്നത്. കംഞ്ചാക് ടെന്‍ഡ, കെല്‍ഷാംഗ് ദര്‍ജി ഭൂട്ടിയ, കാല്‍ഡന്‍ പഞ്ജൂര്‍, സോനം …
സ്വന്തം ലേഖകന്‍: മനിലയിലെ കാസിനോയില്‍ ആക്രമണം നടത്തി 36 പേരെ കൊന്നത് പണം നഷ്ടപ്പെട്ട ചൂതാട്ടക്കാരന്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം വ്യാജമെന്ന് പോലീസ്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കാസിനോയില്‍ വെള്ളി!യാഴ്ച ആക്രമണം നടത്തി 36 പേരെ കൊലപ്പെടുത്തിയത് 42 കാരനായ ഹെസി ഹാവിയര്‍ കാര്‍ലോസ് എന്ന ചൂതാട്ടക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി. കാര്‍ലോസ് ഒറ്റയ്ക്കാണ് ആക്രമണം …
സ്വന്തം ലേഖകന്‍: കാശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം, നാലു ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സിആര്‍പിഎഫിന്റെ 45 ആം ബറ്റാലിയന്റെ സംബാലിലെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പിനു നേര്‍ക്ക് തുടര്‍ച്ചയായി ഭീകരവാദികള്‍ വെടിവെയ്പ് നടത്തുകയായിരുന്നു. ചാവേര്‍ ആക്രമണത്തിനായി എത്തിയതാണ് …
സ്വന്തം ലേഖകന്‍: യുഎന്‍ ഉപരോധത്തിന് പുല്ലുവിലയെന്ന് ഉത്തര കൊറിയ, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. യു.എന്നിന്റെ പുതിയ ഉപരോധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ഉത്തര കൊറിയ തങ്ങളുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തടയാനുള്ള യു.എന്നിന്റെ പ്രാകൃത രീതിയാണ് ഉപരോധമെന്നും വിമര്‍ശിച്ചു. തുടര്‍ന്നും ആണവമിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയന്‍ അധികൃതര്‍ക്കും സംഘടനകള്‍ക്കുമെതിരെ പുതിയ ഉപരോധം …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ ഞെട്ടി വിറച്ച് ലണ്ടന്‍ നഗരം, മരണം ഏഴായി, 48 പേര്‍ക്ക് പരുക്ക്, 12 പേര്‍ അറസ്റ്റില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാറ്റമില്ലെന്ന് തെരേസാ മേയ്. ലണ്ടന്‍ നഗരത്തിലെ പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജില്‍ വഴിയാത്രക്കാരെ വാന്‍ ഇടിപ്പിച്ചും കത്തി കൊണ്ട് കുത്തിവീഴ്ത്തിയും മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ …
സ്വന്തം ലേഖകന്‍: ‘അമേരിക്ക ബ്രിട്ടനോടൊപ്പം,’ ലണ്ടന്‍ ഭീകരാക്രമണങ്ങളെ അപലപിച്ച് ട്രംപ്, യൂറോപ്പിലും മുസ്ലീം യാത്രാവിലക്ക് ശക്തമാക്കാന്‍ ആഹ്വാനം. ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സഹായിക്കുന്ന എല്ലാ സഹായവും യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും നിങ്ങള്‍ക്കൊപ്പം, ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം ബ്രിട്ടനിലെ ഭീകരക്രമണങ്ങളെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കിനുള്ള ഉപകരണമാക്കി മാറ്റാനും ട്രംപ് …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടി ലോകം പങ്കിടുന്ന പാരമ്പര്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണൂമായുള്ള കൂടിക്കാഴ്ചയില്‍ മോദി, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവും ഭീകരവാദ ഭീഷണിയും പ്രധാന ചര്‍ച്ചയായി. യുറോപ്യന്‍ പര്യടനത്തിന്റെ മൂന്നാം ഘട്ടമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടികാഴ്ച നടത്തിയത്. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം, ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ച് കയറ്റി, രണ്ടു മരണം, നഗരം ഭീതിയുടെ നിഴലില്‍. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് പൂര്‍ണമായി അടച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരേയും കൃത്യമായി ലഭ്യമായിട്ടില്ല. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കായി വ്യാപക …