സ്വന്തം ലേഖകന്‍: ഇറാന്‍ പാര്‍ലമെന്റിലും ഷിയാ തീര്‍ഥാടന കേന്ദ്രത്തിലും ആക്രമണം നടത്തിയത് തങ്ങളെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാന്‍ പാര്‍ലമെന്റിലും ആത്മീയ നേതാവായിരുന്ന അയത്തുള്ള ഖൊമേനിയുടെ ശവകുടീരത്തിലും ഭീകരര്‍ നടത്തിയ വെടിവെപ്പിലും ബോംബ് സ്‌ഫോടനത്തിലുമാണ് 12 പേര്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. പാര്‍ലമെന്റ് …
സ്വന്തം ലേഖകന്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ എകെജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരുടെ ആക്രമണം, സംഘപരിവാര്‍ ആക്രമണത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന് യെച്ചൂരി. ബുധനാഴ്ച്ച വൈകുന്നേരം നാലു മണിയോടെ പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പത്രസമ്മേളനത്തിനായി യെച്ചൂരി എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഹിന്ദുസേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് യെച്ചൂരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമച്ചത്. ആക്രമികളുടെ കൈയ്യേറ്റത്തില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ മാതൃകയില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ചൈന. 2016 1,80,000 കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രതിരോധവുമായി ബന്ധപ്പെട്ട് ചൈന മറ്റുരാജ്യങ്ങളില്‍ നടത്തിയിരിക്കുന്നതെന്നും അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുമായി ദീര്‍ഘകാല സൗഹൃദം പുലര്‍ത്തുന്നതും സമാന നിലപാടുകളുള്ളതുമായ രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. എന്നാല്‍ ഇത്തരത്തിലൊരു …
സ്വന്തം ലേഖകന്‍: 120 യാത്രക്കാരുമായി പറന്നുയര്‍ന്ന മ്യാന്മര്‍ സൈനിക വിമാനം കടലില്‍ തകര്‍ന്നു വീണു, അവശിഷ്ടങ്ങള്‍ ആന്‍ഡമാന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായതെന്ന് മ്യാന്മര്‍ സൈനിക വൃത്തങ്ങള്‍ 106 യാത്രികരും 14 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടമായത്. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: വായനക്കാരില്‍ ആവേശമുയര്‍ത്തി അരുന്ധതി റോയിയുടെ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എത്തി, 20 വര്‍ഷത്തിനു ശേഷം എഴുതുന്ന അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍. ബുക്കര്‍ പ്രൈസ് ജേതാവും മലയാളിയുമായ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ വായനക്കാരുടെ കൈകളിലെത്തി. ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് …
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്നംഗ സംഘം 23 കാരിയെ ഓട്ടോയില്‍വെച്ച് കൂട്ടബലാല്‍സംഗം ചെയ്തത്. ഐ.എം.ടി മനേസറിന് സമീപത്തെ ഗ്രാമത്തില്‍ താമസിക്കുന്ന യുവതിയാണ് കൊടും ക്രൂരതക്ക് ഇരയായത്. മെയ് 29നാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സ്ത്രീ മനേസര്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, അഭിപ്രായ സര്‍വേകളില്‍ നേരിയ മുന്‍തൂക്കവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, കരുത്തു കാട്ടി ലേബര്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് സര്‍വേ ഫലങ്ങള്‍. ഈ മാസം 8 നു നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചനകള്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത് കണസര്‍വേറ്റീവുകള്‍ക്ക് മുഖ്യ …
സ്വന്തം ലേഖകന്‍: യെമനില്‍ കൊടും പട്ടിണിയുടെ വിശുദ്ധമാസം, പട്ടിണിയും പകര്‍ച്ച വ്യാധികളും സ്‌ഫോടനങ്ങളും നിറഞ്ഞ യെമനില്‍ നിന്നുള്ള റംസാന്‍ വിശേഷങ്ങള്‍. രണ്ടു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കീഴ്‌മേല്‍മറിച്ച യെമനിലെ 17 ദശലക്ഷം പേര്‍ക്ക് പട്ടിണിക്കും കലാപത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഇടയിലാണ് ഇത്തവമ്യും വിശുദ്ധമാസാചരണം. ഒരു കാലത്ത് സമ്പന്നമായിരുന്ന തലസ്ഥാന നഗരം സനാ ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തിന്റെ പേരില്‍ ലണ്ടന്‍ മേയറും ട്രംപും തമ്മില്‍ പോര്, ട്രംപ് ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് മേയര്‍, പരിഹാസവുമായി ട്രംപ്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പരിഹസിച്ച് ട്രംപ് ട്വീറ്റ് ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏഴ് പേര്‍ മരിക്കുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ലണ്ടന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഖാന്‍ നഗരവാസികള്‍ക്കു …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെക്കൊണ്ട് ഗുണമുണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷങ്ങളുടെ തിരക്കിലായ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗന്‍ശ്യാം തിവാരിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണെന്നാണ് …