സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും സര്‍ക്കാര്‍ രക്ഷിക്കുമെന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് തരംഗമാകുന്നു. താന്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. കരണ്‍ സായിനി എന്നയാളാണ് മന്ത്രിയോട് തമാശരൂപേണ ട്വിറ്ററില്‍ ചോദ്യം ചോദിച്ചത്. താന്‍ ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണം …
സ്വന്തം ലേഖകന്‍: ആറു സെക്കന്റുകള്‍ കൊണ്ട് ഭീകരരുടെ ശരീരത്തില്‍ തുളച്ചു കയറിയത് അമ്പതോളം ബുള്ളറ്റുകള്‍, ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരുടേ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ പുറത്ത്. നേരത്തെ ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ പുറത്തായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകരെ വെടിവെച്ചു കൊന്നത് പോലീസ് തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍, സമരക്കാരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് കര്‍ഷകരെ പോലീസ് വെടിവച്ച് കൊന്നത് തന്നെയെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സമ്മതിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ഷകരെ വെടിവച്ച് കൊന്നത് പോലീസല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ മധ്യപ്രദേശ് …
സ്വന്തം ലേഖകന്‍: ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായ ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുളള നാല്‍ഗൊണ്ടയിലെ കട്ടന്‍ഗൂര്‍ വില്ലേജിലാണ് രാജമൗലി തന്റെ സ്വപ്ന ഭവനം പണിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ട് ഡയറക്ടറുമായ രവീന്ദര്‍ റെഡ്ഡിയെയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനു ചുറ്റും നിറയെ മരങ്ങള്‍ …
സ്വന്തം ലേഖകന്‍: യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിന് ഒമ്പതു ദിവസം മാത്രം ശേഷിക്കെ യാത്രക്കാരെ വരവേല്‍ക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ മറ്റേതൊരു മെട്രോയെയും പിന്നിലാക്കുന്ന മികവുമായാണ് കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനമാകുന്നത്. പരീക്ഷണ ഓട്ടങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ അവസാന മിനുക്കുപണികളുമായി തിരക്കിലാണ് മെട്രോ അധികൃതര്‍. …
സ്വന്തം ലേഖകന്‍: ‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി. ആറു വര്‍ഷം നീണ്ടു നില്‍ക്കുന്ന കരാറാണ് കോഹ്‌ലി ഉപേക്ഷിച്ചത്. സി.എന്‍.എന്‍.ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ല, എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് …
സ്വന്തം ലേഖകന്‍: തെരേസാ മേയോ കോര്‍ബിനോ? ബ്രിട്ടീഷ് ജനത ഇന്ന് വിധിയെഴുതും, പരസ്പര ബന്ധമില്ലാതെ കീഴ്‌മേല്‍ മറിഞ്ഞ് അഭിപ്രായ സര്‍വേ ഫലങ്ങള്‍, പോരാട്ടം ഒപ്പത്തിനൊപ്പമെന്ന് നിഗമനം. കഴിഞ്ഞ ദിവസം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതായാണ് …
സ്വന്തം ലേഖകന്‍: വിശന്നു വലഞ്ഞ കടവകളുടെ കൂട്ടിലേക്ക് ജീവനോടെ കഴുതക്കുട്ടിയെ തള്ളിയിട്ടു, ചൈനീസ് മൃഗശാലാ ജീവനക്കാരുടെ ക്രൂരവിനോദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കടുവകള്‍ നീന്തിത്തുടിക്കുന്ന കനാലിലേക്ക് ജീവനക്കാര്‍ കഴുതക്കുട്ടിയെ തള്ളിയിടുകയായിരുന്നു. തൊട്ടുപിന്നാലെ നീന്തിയെത്തിയ രണ്ടു കടുവകള്‍ കഴുതക്കുട്ടിയെ പിടികൂടി. പക്ഷേ ജീവനുവേണ്ടിയുള്ള ആ സാധു മൃഗത്തിന്റെ ദയനീയ നിലവിളി കേള്‍ക്കാന്‍ മൃഗശാല ജീവക്കാര്‍ക്ക് ചെവിയുണ്ടായിരുന്നില്ല. …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി തുടരുന്നു, സമൂഹ മാധ്യമങ്ങളില്‍ ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ, പ്രതിസന്ധി റഷ്യയുടെ തിരക്കഥയെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യങ്ങള്‍ സ്വീകരിച്ച ഉപരോധ നടപടികളെ തുടര്‍ന്ന് ഗള്‍ഫ്, അറബ് മേഖലയിലുണ്ടായ പ്രതിസന്ധി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ രക്തമൊലിക്കുന്ന ഓര്‍മയായ അഞ്ചു വയസുകാരന്‍ ഒമ്രാന്റെ പുതിയ ജീവിതം. അലെപ്പോയില്‍ ബോംബാക്രമണത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് നിസ്സംഗനായി കസേരയില്‍ ഇരിക്കുന്ന ഒമ്രാന്‍ ഖദ്‌നീഷിന്റെ ചിത്രം ലോക മനസാക്ഷിയെ കുത്തിനോവിച്ചിരുന്നു. മേലാകെ പൊടിമൂടി, ചോരയൊലിച്ച് കസേരയില്‍ ഇരിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രം സിറിയക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍സാക്ഷ്യമായി ലോകത്തെ ഞെട്ടിച്ചു. ‘റപ്റ്റ്‌ലി’ …