സ്വന്തം ലേഖകന്‍: ഇമ്മാനുവല്‍ മക്രോണ്‍ തരംഗത്തിനിടെ ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി, അട്ടിമറി ജയത്തിനായി കോപ്പുകൂട്ടി മക്രോണും സംഘവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഞായറാഴ്ച പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് ഓണ്‍ മൂവ്. 2016 ഏപ്രിലില്‍ രൂപവത്കരിച്ച …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ വിജയ് മല്യയെ കള്ളനെന്ന് കൂവിവിളിച്ച് കാണികള്‍. തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെ ഏല്‍പിക്കൂവെന്നും ചിലര്‍ മല്യയോട് അലറുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോകുകയും ചെയ്തു. നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭരണം പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി തെരേസാ മേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, ചെറു പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമം തുടരുന്നു, സര്‍ക്കാരുണ്ടാക്കാനുള്ള തെരേസാ മേയുടെ ശ്രമം മരിച്ച സ്ത്രീയുടെ നടത്തം പോലെയാണെന്ന പരിഹാസവുമായി മുന്‍ ധനകാര്യ മന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ രംഗത്ത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി …
സ്വന്തം ലേഖകന്‍: ജയലളിതയെ വധിക്കാന്‍ ശശികലയും തന്റെ സഹോദരനും പദ്ധതിയിട്ടിരുന്നു, പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ സഹോദര പുത്രി ദീപ. നേരത്തേ ജയലളിതയുടെ വസതിയില്‍ എത്തിയ ദീപയെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിക്ക് അവകാശവാദം ഉന്നയിച്ചാണ് ദീപ വേദനിലയത്തില്‍ എത്തിയത്. പോയസ് ഗാര്‍ഡനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സഹോദരനും ശശികലയ്ക്കുമെതിരെ ദീപ ആരോപണം ഉന്നയിച്ചത്. …
സ്വന്തം ലേഖകന്‍: പാക് പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന, പരിശീലനത്തിനായി നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്ത്യയുടെ ആശങ്കകള്‍ കൂടുതല്‍ സ്ഥിരീകരിച്ച് ചൈനയുടെ നാലു യുദ്ധക്കപ്പലുകള്‍ നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായാണ് പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകള്‍ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ …
സ്വന്തം ലേഖകന്‍: ‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് …
സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ വില്ലനാകുന്നു, ബാഴ്‌സ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദിയില്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും. പിടിയിലകപ്പെട്ടാല്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും അടക്കേണ്ടിയും വരും. ബാഴ്‌സയുടെ ജഴ്‌സിയില്‍ ഖത്തര്‍ എയര്‍വേഴ്‌സിന്റെ പരസ്യമുള്ളതാണ് ഇതിന് കാരണം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് …
സ്വന്തം ലേഖകന്‍: ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലെന്ന് സൂചന. കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) സമ്മേളനത്തിനിടെ നിശ്ചയിച്ച ചര്‍ച്ചയില്‍നിന്നാണ് ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നു തട്ടിക്കൊണ്ടുപോയ രണ്ടു ചൈനക്കാരെ ഐഎസ് …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ രണ്ട് ഉപദേഷ്ടാക്കള്‍ രാജിവെച്ചു, രാജി ആവശ്യം തള്ളി തെരേസാ മേയ്. മേയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നിക്ക് തിമത്തി, ഫിയോന ഹില്‍ എന്നിവരാണ് രാജിവച്ചത്. തിമത്തിയും ഹില്ലും തെരേസാ മേ ആഭ്യന്തര സെക്രട്ടറി സ്ഥാനം വഹിക്കുന്‌പോള്‍ മുതല്‍ അവര്‍ക്കൊപ്പമുള്ളവരായിരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഉപദേഷ്ടാക്കള്‍ക്കെതിരേ വന്‍ …