സ്വന്തം ലേഖകന്‍: പുരോഗമന വാദിയായ റുഹാനിയോ യാഥാസ്ഥിതികനായ റയീസിയോ? ഇറാന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റും പുരോഗമനവാദിയുമായ ഹസന്‍ റൂഹാനിയും യാഥാസ്ഥിതിക നിലപാടുകാരനായ ഇബ്രാഹിം റയിസിയും തമ്മിലാണു പ്രധാന മല്‍സരം. നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടിയപ്പോഴൊക്കെ വിജയിച്ച ചരിത്രമാണ് 1981 മുതല്‍. റൂഹാനിയുടെ കാര്യത്തിലും ഇതുതന്നെ ആവര്‍ത്തിക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: യുകെയിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കും, കുടിയേറ്റക്കാര്‍ക്കുള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്കും നിയന്ത്രണം, തീവ്ര വലതുപക്ഷ ചായ്‌വ് പ്രകടമാക്കി ജനപ്രിയ വാഗ്ദാനങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രിക. തീവ്ര വലതുപക്ഷക്കാരായ ബ്രിട്ടീഷ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കടുത്ത നിര്‍ദേശങ്ങളടങ്ങുന്നതാണ് ടോറി പ്രകടന പത്രിക. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം വെട്ടിക്കുറക്കുമെന്നും യൂറോപ്യന്‍ യൂനിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യുന്നതിന് …
സ്വന്തം ലേഖകന്‍: ജിഎസ്ടി നികുതി ഘടന നിശ്ചയച്ചു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറയും. ചരക്ക് സേവന നികുതി നിരക്കുകളില്‍ ധാരണയായപ്പോള്‍ 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയാണ് നികുതി ഈടാക്കുക. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് 1200 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചത്. ജിഎസ്ടി കൗണ്‍സലിന് ശേഷം …
സ്വന്തം ലേഖകന്‍: വനിതാ മന്ത്രിമാരുടെ കരുത്തിലേറി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, മന്ത്രിസഭയില്‍ പകുതിയിലേറെ വനിതകള്‍. തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ സ്ത്രീസമത്വ മന്ത്രിസഭയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ്. പുതിയ മന്ത്രിസഭയിലെ 22 മന്ത്രിസ്ഥാനങ്ങളില്‍ 11 ഉം കൈകാര്യം ചെയ്യുന്നത് വനിതകളാണ്. സില്‍വി ഗൂലാദ് ആണ് …
സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന് വിദേശത്തു നിന്ന് പീരങ്കികള്‍, ബോഫോഴ്‌സ് ആയുധ ഇടപാടിനു ശേഷം വാങ്ങുന്ന ആദ്യ പീരങ്കികള്‍ ഉടനെത്തും. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ ഓര്‍ഡര്‍ ചെയ്ത 145 എം 777 പീരങ്കികളില്‍ രണ്ടെണ്ണം സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ അവസാനം ഇന്ത്യ അമേരിക്കയുമായി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം ഈ മാസം 29 ന് ആരംഭിക്കും. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് മോഡി യാത്ര തിരിക്കുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കും മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം. ത്രിരാഷ്ട്ര സന്ദര്‍ശനത്തിലെ ആദ്യ അഞ്ച് ദിവസം മോദി ജര്‍മനിയിലായിരിക്കും. വാണിജ്യ ബന്ധം …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു, പാകിസ്താന് കനത്ത തിരിച്ചടി, ദേശ സുരക്ഷ സംബന്ധിച്ച കേസായതിനാല്‍ അന്താരാഷ്ട്ര കോടതി ഇടപെടരുതെന്ന് പാക് സര്‍ക്കാര്‍. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് കോടതി ഓഗസ്റ്റ് ഒന്ന് വരെയാണ് സ്‌റ്റേ ചെയ്തത്. കേസില്‍ അന്തിമ വിധി പറയുന്നത് വരെ ശിക്ഷ നടപ്പാക്കരുത്. അതുവരെ കുല്‍ഭൂഷന്റെ …
സ്വന്തം ലേഖകന്‍: ദിവസങ്ങള്‍ എണ്ണപ്പെട്ട കാന്‍സര്‍ ബാധിതയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കായി ബിരുദദാനം നേരത്തേയാക്കി കാനഡയിലെ സര്‍വകലാശാല. വിദ്യാര്‍ത്ഥിനിയുടെ രോഗ വിവരം മനസിലാക്കി പ്രത്യേക ബിരുദധാന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു കാനഡയിലെ ടൊറൊന്റോ യൂണിവേഴ്‌സിറ്റി അധികൃതര്‍. ഇന്ത്യക്കാരിയായ പേഴ്‌സില്ല വൈഗാസിനാണ് സര്‍വകലാശാലാ പിഎച്ച്ഡി ബിരുദം നല്‍കിയത്. ജൂലൈയിലായിരുന്നു പേഴ്‌സില്ലയുടെ ബിരുദ ദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്‍സര്‍ ബാധിതയായ …
സ്വന്തം ലേഖകന്‍: മലയാളി എന്‍ജിനീയര്‍ രാജസ്ഥാനില്‍ ഭാര്യ വീട്ടുകാരുടെ വെടിയേറ്റു മരിച്ചു, ദുരഭിമാന കൊലയെന്ന് സംശയം. രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യ വീട്ടുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സിവില്‍ എന്‍ജിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു കൊലപാതകം. വീട്ടിലെത്തിയാണ് മമതയുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിനുശേഷം …
സ്വന്തം ലേഖകന്‍: റഷ്യന്‍ ബന്ധം, ട്രംപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്, ട്രംപിനെ രക്ഷിക്കാന്‍ പുടിന്‍ രംഗത്തിറങ്ങുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നും റഷ്യയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്ക് പ്രസിഡന്റ് ട്രംപ് നിര്‍ദേശം കൊടുത്തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് കോമിയുടെ പക്കലുള്ള ഈ രഹസ്യ …