സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം. എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റായ വൈ ഇന്റര്‍നാഷണലിനാണ് അവാര്‍ഡ്. 1965 മുതല്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൊടുത്തുവരുന്ന അവാര്‍ഡുകളില്‍ ഒന്നാണ് വൈ ഇന്റര്‍നാഷണല്‍ കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ ആണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ അവാര്‍ഡിനായി …
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില്‍ നിരോധിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഇക്കാര്യം അറിയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തീവ്രവാദ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂണിയന്‍ നേതൃത്വം തങ്ങളുടെ അപേക്ഷ താമസിപ്പിക്കുകയാണെങ്കില്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അദ്ദേഹം റോയിട്ടേഴിസ്‌നു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 54 വര്‍ഷമായി അംഗത്വത്തിനായി തുര്‍ക്കി യൂനിയെന്റ വാതിലില്‍ മുട്ടുകയാണ്. തങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാതില്‍ കൊട്ടിയടക്കുകയാണ്. എന്നാല്‍, എല്ലാവര്‍ക്കു മുന്നിലും …
സ്വന്തം ലേഖകന്‍: വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. പൈലറ്റ് രണ്ട് ഇന്ത്യന്‍ യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. യാത്രക്കാരില്‍ ഒരാള്‍ ശാരീരികമായി അവശതയുള്ള ആളാണെന്നും ഹര്‍ഭജന്‍ പരാതിയില്‍ വ്യക്തമാക്കി. ബേണ്‍ഡ് ഹോസ്ലിന്‍ എന്ന പൈലറ്റാണ് യാത്രക്കാരെ അപമാനിച്ചത്. പൈലറ്റിനെതിരെ ഹര്‍ഭജന്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം. ട്രംപ് ജനുവരിയില്‍ അധികാരം ഏറ്റടുത്തതു മുതല്‍ രാജ്യത്ത് മുസ്ലീങ്ങളോടുള്ള ഭീതി വര്‍ധിച്ചതായും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000 ത്തിലധികം ശതമാനമായി കുത്തനെ ഉയര്‍ന്നതായും അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ.ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് …
സ്വന്തം ലേഖകന്‍: അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍. യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങളും പുറത്തു വന്നു. തങ്ങളുടെ സൈനിക ശക്തി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങി, നാണംകെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍. നാഡയുടെ പരിശോധനയിലാണ് സുബ്രതോ പാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. മാര്‍ച്ച് 18ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടത്തിയ പരിശോധനയിലാണ് സുബ്രതോ കുടുങ്ങിയത്. അര്‍ജുന അവാര്‍ഡ് …
സ്വന്തം ലേഖകന്‍: തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെങ്കില്‍ തിരിച്ചു നല്‍കാമെന്ന് നടന്‍ അക്ഷയ് കുമാര്‍. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ഇതേ കാര്യമാണ് കേള്‍ക്കുന്നത്, അവാര്‍ഡ് കരസ്ഥമാക്കിയാല്‍ ഉടന്‍ വിമര്‍ശനം ആരംഭിക്കും. ഇതു പുതുമയുള്ള കാര്യമല്ലെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും 26 വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തിന് അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്ന് അഭിപ്രായം …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി, നടപ്പിലാക്കുക കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിച്ച ‘സോഫ്റ്റ് ബ്രെക്‌സിറ്റ്’. ജൂണ്‍ എട്ടിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ നിലവിലെ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്നും ബ്രെക്‌സിറ്റിലെ നിലവിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്ന നയമാണ് സ്വീകരിക്കുകയെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് മുന്നോട്ടു പോകുന്ന …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വിറപ്പിക്കാന്‍ അമേരിക്കന്‍ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്ത്, മറുപടിയായി സൈനിക ശക്തി പ്രകടനവുമായി ഉത്തര കൊറിയ. യുദ്ധ ഭീതിയില്‍ അയല്‍രാജ്യങ്ങള്‍. യുഎസ് അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗനാണ് ബുസാന്‍ തീരത്ത് നങ്കൂരമിട്ടത്. ആണവ പരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് എല്ലവിധ യുദ്ധ സന്നാഹവുമുള്ള അന്തര്‍വാഹിനി മേഖലയിലെത്തിയത്. ഉത്തര …