സ്വന്തം ലേഖകന്‍: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സ്‌നേഹ സമ്മാനമായ സൗത്ത് ഏഷ്യ ഉപഗ്രഹം മെയ് 5 ന് വിക്ഷേപിക്കും. അയല്‍നാടുകള്‍ക്കുള്ള ഇന്ത്യയുടെ അമൂല്യ സമ്മാനമായ ‘സൗത്ത് ഏഷ്യ ഉപഗ്രഹം’ മേയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഈ പദ്ധതിയില്‍ ചേരുന്ന രാജ്യങ്ങളുടെയെല്ലാം വികസന ആവശ്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് പരിഹരിക്കാന്‍ പര്യാപ്തമാണ് ഈ ഉപഗ്രഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: ഇറാന്റെ നോട്ടപ്പുള്ളിയായിരുന്ന പേര്‍ഷ്യന്‍ ടിവി ചാനല്‍ ഉടമ ഇസ്താംബുളില്‍ വെടിയേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ മത തീവ്രവാദികളെന്ന് സംശയം. പേര്‍ഷ്യന്‍ ഭാഷയിലുള്ള ജെം ടെലിവിഷന്‍ കമ്പനിയുടെ സ്ഥാപകന്‍ സഈദ് കരീമിയാനാണ് (45) ഇസ്തംബൂളില്‍ വെടിയേറ്റു മരിച്ചത്. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിക്കവെയാണ് കരീമിയാന് വെടിയേറ്റത്. മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ സുഹൃത്തും …
സ്വന്തം ലേഖകന്‍: കശ്മീരിന്റെ സ്വയംഭരണത്തിനായുള്ള പ്രക്ഷോഭത്തിന് പിന്തുണ നല്‍കും, ഇന്ത്യയുടെ ബലൂചിസ്ഥാന്‍ നിലപാടിന് തിരിച്ചടിയുമായി പാക് സൈനിക മേധാവി. കശ്മീരികളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്കടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും ഇന്ത്യ ഇടപെടുകയാണെന്നും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ ആരോപിച്ചു. പാക് സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നിയന്ത്രണ രേഖയ്ക്കടുത്ത് …
സ്വന്തം ലേഖകന്‍: മുറുക്കിത്തുപ്പി തനി നാടന്‍ റൗഡിയായി നിവിന്‍ പോളി, തമിഴ് ചിത്രം റിച്ചിയുടെ കിടിലന്‍ ടീസര്‍ കാണാം. നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. ലോക്കല്‍ റൗഡിയായി മാസ് ഗെറ്റപ്പിലാണ് ടീസറില്‍ നിവിന്‍ പോളിയെ അവതരിപ്പിച്ചിരിക്കുന്നത്. നിവിനും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ …
സ്വന്തം ലേഖകന്‍: വിക്കിപീഡിയക്ക് പൂട്ടിട്ട് തുര്‍ക്കി, നടപടി പ്രസിഡന്റ് എര്‍ദോഗാന്റെ വിക്കി പേജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒതുക്കാനെന്ന് ആരോപണം. വിക്കിപീഡിയക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ സാങ്കേതിക വിശകലനവും നിയമ പരിഗണനയും നടത്തിയ ശേഷമാണ് വിക്കിയുടെ കാര്യത്തില്‍ ഭരണകൂടം തീരുമാനം എടുത്തതെന്ന ന്യായമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി അധികൃര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉന്നത പദവികളില്‍ നോട്ടമില്ലെന്ന് യു.എസ്. മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ. വൈറ്റ് ഹൗസ് വിട്ടശേഷം ആദ്യമായി പങ്കെടുത്ത ഒര്‍ലാന്‍ഡോയിലെ ഒരു പൊതുപരിപാടിയിലായിരുന്നു മിഷേല്‍ മനസു തുറന്നത്. രാഷ്ട്രീയം കഠിനമാണെന്ന് കേള്‍വിക്കാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മിഷേല്‍ പറഞ്ഞു. ”മത്സരിക്കാനിറങ്ങുംമുമ്പ് എല്ലാം നല്ലതാണ്. അതു കഴിയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുക. എന്റെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് മാര്‍ഗരേഖയ്ക്ക് യൂറോപ്യന്‍ കൗണ്‍സിലിന്റെ അംഗീകാരം, കടുത്ത നിബന്ധനകളുമായി യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ബ്രസല്‍സില്‍ ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ സമ്മേളിച്ചത്. അതേസമയം, ജൂണില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ. …
സ്വന്തം ലേഖകന്‍: വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എഫ്എടിസി നിയമം പിടിമുറുക്കുന്നു, ഏപ്രില്‍ 30 നകം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട് പ്രകാരമുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2014 ജൂലായ് ഒന്നിനും 2015 ആഗസ്ത് 31നും ഇടയില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്കാണ് …
സ്വന്തം ലേഖകന്‍: പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍പാപ്പ ഈജിപ്തില്‍, മുസ്ലീം ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈജിപ്തിലെത്തിയത്. രാജ്യത്തെ മുസ്ലീം ക്രൈസ്തവ ബന്ധം ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. 17 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പാപ്പ ഈജിപ്തില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ക്രൈസ്തവ ദേവാലയത്തിലുണ്ടായ ബോംബാക്രമണത്തില്‍ 45 പേരുടെ ജീവന്‍ …
സ്വന്തം ലേഖകന്‍: ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്ന മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചതായി സന്ദേശം, മരണം അഫ്ഗാനിസ്ഥാനില്‍ യു.എസ്. നടത്തിയ ബോംബാക്രമണത്തില്‍. കാസര്‍കോട് നിന്നു കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. പാലക്കാട്ട് സ്വദേശി യഹിയ എന്നയാള്‍ കൊല്ലപ്പെട്ടതായാണ് സന്ദേശത്തിലുള്ളത്. മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, പാലക്കാട് യാക്കര സ്വദേശി …