സ്വന്തം ലേഖകന്‍: ആദ്യ റൗണ്ടില്‍ പ്രേത സിനിമകള്‍ കാണല്‍, അവസാന റൗണ്ടില്‍ ആത്മഹത്യ, രക്ഷിതാക്കള്‍ക്കിടയില്‍ ഭീതി പരത്തി കൗമാരക്കാര്‍ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമിനു പിന്നാലെ. ബ്ലൂ വെയല്‍ എന്ന ഗെയിം കളിക്കുന്ന ആളുകളാണ് ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഭീകരതയിലൂടെ കടന്നു പോയി ഒടുവില്‍ അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യുന്നത്. ഗെയിം …
സ്വന്തം ലേഖകന്‍: ‘എന്റെ ആദ്യത്തെ ശമ്പളം 225 രൂപ, ഞാന്‍ ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടില്‍,’ നിവിന്‍ പോളിയുടേയും ദുല്‍ക്കറിന്റേയും നായിക ജീവിതം പറയുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പുതുതരംഗമായ നടി ഐശ്വര്യ രാജേഷാണ് തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന പറയുന്നത്. നിവിന്‍ പോളിയോടൊപ്പം സഖാവിലും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി മലയാളികള്‍ക്ക് പരിചിതയാണ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സഹപ്രവര്‍ത്തകയെ തീവണ്ടിക്കു മുന്നില്‍ നിന്ന് രക്ഷിച്ച ഇന്ത്യക്കാരന്റെ ബാഗ് രക്ഷാപ്രവര്‍ത്തനത്തിനിടെ കള്ളന്‍ കൊണ്ടുപോയി, ആശ്വാസമായി പോലീസിന്റെ സമ്മാനം 1000 ഡോളര്‍! കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മാന്‍ഹാറ്റെനില്‍ ഡേറ്റ അഡ്മിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്ന അനില്‍ വന്നാവല്ലി എന്ന 34കാരന്‍ തന്റെ സഹപ്രവര്‍ത്തകയായ മാധുരി റാച്ചെര്‍ലയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. യുവതിയുടെ ജീവന്‍ രക്ഷിക്കുവാനായ് പാളത്തിലേക്ക് എടുത്ത് ചാടുന്നതിനിടയില്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പിലെ തോല്‍വി, ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, എംഎല്‍എ അമാനുള്ള ഖാന്‍ രാജിവെച്ചു, സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ആരോപണം. മുതിര്‍ന്ന നേതാവായ കുമാര്‍ വിശ്വാസ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃപദവി പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ ഓഖ്‌ല എം എല്‍ എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ …
സ്വന്തം ലേഖകന്‍: കടുംപിടുത്തങ്ങളില്‍ അയവില്ലാതെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും, കീറാമുട്ടിയായി എങ്ങുമെത്താതെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാക്കുന്നനുള്ള ആര്‍ട്ടിക്കിള്‍ 50 സംബന്ധിച്ച ചര്‍ച്ചകളില്‍ ഇരുപക്ഷത്തിന്റേയും കടുംപിടുത്തങ്ങള്‍ തലവേദനയാകുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ചര്‍ച്ചകളില്‍ ബ്രിട്ടനും ഇയുവും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ …
സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം, ഒപ്പം ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍. പശുക്കളെ സുരക്ഷിതമായി ഗോരക്ഷ ആശുപത്രിയില്‍ എത്തിക്കാനായി ആദ്യത്തെ ആംബുലന്‍സ് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അസുഖം …
സ്വന്തം ലേഖകന്‍: ‘പോരാട്ടം ജൂതന്മാര്‍ക്ക് എതിരല്ല, മതപരവുമല്ല, 1967 ലെ അതിര്‍ത്തി പ്രകാരമുള്ള പലസ്തീന്‍ രാഷ്ട്രം മതി,’ പലസ്തീന്‍ പ്രശ്‌നത്തില്‍ നിലപാടു മാറ്റി ഹമാസ്. പ്രവാസജീവിതം നയിക്കുന്ന ഹമാസ് നേതാവ് ഖാലിദ് മാഷല്‍ കഴിഞ്ഞ ദിവസം ദോഹയില്‍ പുറത്തിയ പുതിയ നയരേഖയിലാണ് സംഘടനയുടെ നയത്തിലെ നിര്‍ണായകമായ മാറ്റം. ഇസ്രേയേലി പ്രദേശം മുഴുവനും ഉള്‍പ്പെടുന്ന പലസ്തീന്‍ രാഷ്ട്രം …
സ്വന്തം ലേഖകന്‍: സിറിയയില്‍ എത്തിയത് എഫ്ബിഐയുടെ പരിഭാഷകയായി, എന്നാല്‍ വിവാഹം കഴിച്ചതോ, ഐഎസ് ഭീകരനെ! യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയെ കണ്ണുവെട്ടിച്ച അമേരിക്കന്‍ യുവതിയുടെ കഥ. എഫ്.ബി.ഐയില്‍ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനാണ് സിറിയയിലെത്തി ഐ.എസ് ഭീകരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെ വിവാഹം കഴിച്ചത്. 2014 ല്‍ നടന്ന വിവാഹ വാര്‍ത്ത സി.എന്‍.എന്‍ ആണ് പുറത്തുവിട്ടത്. 2011 …
സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് തുര്‍ക്കിയും ചൈനയും, പ്രസ്താവന സ്വാഗതം ചെയ്ത് പാകിസ്താന്‍, മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഇക്കാര്യം അറിച്ചത്. കശ്മീരില്‍ ഇനിയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ അനുവദിക്കരുത്. മേഖലയിലെ പ്രശ്‌ന പരിഹാരത്തിനും സമാധാനം ഉറപ്പ് വരുത്തുന്നതിനും ബഹുമുഖ സംഭാഷണം …
സ്വന്തം ലേഖകന്‍: ‘പോലീസ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ഷോക്ക് അടിപ്പിക്കും,’ ഛത്തീസ്ഗഡിലെ പോലീസ് ക്രൂരതകളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോങ്ക്രെയാണ് ചത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികള്‍ നേരിടുന്ന ക്രൂരമായ പോലീസ് പീഡനങ്ങള്‍ വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാന്‍ നേരില്‍ …